ആണും പെണ്ണും കാണരുത്, കർട്ടനിട്ട് ക്ലാസ് റൂമുകൾ, അഫ്​ഗാൻ സർവകലാശാലയിലെ പുതിയ ചിത്രം

നീണ്ട ഇടവേളയ്ക്ക് ശേഷം അഫ്​ഗാൻ സർവകലാശാല തുറന്നത് താലിബാന്റെ വിചിത്ര നിയമവുമായി. ആൺകുട്ടികളെയും പെൺകുട്ടികളെയും സീറ്റുകൾ കർട്ടനിട്ട് വേർതിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്.

ക്ലാസ് മുറിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കില്ലെന്ന വാഗ്ദാനം  പാലിച്ച് താലിബാന്റെ ക്ലാസ് മുറികൾ ഇതോടെ ചർച്ചയായി മാറി.

പെൺകുട്ടികൾ ആൺകുട്ടികളുമായി ഇടകലരുന്ന സാഹചര്യം ഉണ്ടാകരുതെന്നും പെൺകുട്ടികൾ നിർബന്ധമായും മുഖം മറച്ചിരിക്കണമെന്നുള്ള കർശന നിർദേശങ്ങളുമായാണ് താലിബാൻ സർവകലാശാല തുറക്കാൻ അനുമതി നൽകിയത്.

ഒന്നുകിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കിൽ, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കർട്ടൻ ഇടുകയും വേണം തുടങ്ങിയ നിബന്ധനകളാണ് താലിബാൻ മുന്നോട്ട് വച്ചത്.

പെൺകുട്ടികളെ പഠിപ്പിക്കുന്നതിനായി വനിതാ അധ്യാപകരെയോ പ്രായം കൂടിയ അധ്യാപകരെയോ നിയമിക്കണമെന്ന് താലിബാൻ നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌സി റിപ്പോർട്ട് ചെയ്തു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍