പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വന്‍ കവര്‍ച്ച; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങളടക്കം കൊള്ളയടിച്ചു

ലോകത്ത് ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയന്റെയും ചക്രവർത്തിനിയുടെയും അമൂല്യ ആഭരണ ശേഖരത്തിൽ നിന്ന് ഒൻപത് വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു.

‘അസാധാരണമായ കാരണങ്ങളാല്‍’ ലുവർ മ്യൂസിയം അടച്ചിടുകയാണെന്നാണ്‌ മ്യൂസിയം അധികൃതര്‍ ആദ്യം അറിയിച്ചത്‌. പിന്നീട് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തിയാണ് മോഷണവിവരം സ്ഥിരീകരിച്ചത്. മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സെന്‍ നദിക്ക് അഭിമുഖമായുള്ള, നിലവില്‍ നിര്‍മ്മാണം നടക്കുന്ന ഭാഗത്തൂടെയാണ്‌ മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കയറിയത്. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അവിടെയെത്താന്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം.

നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്. മോഷണത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാനും ഇതില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയാണ്.

ലോകത്ത് ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായ ലുവറിൽ മോണ ലിസ, വീനസ് ഡി മൈലോ എന്നിവയുള്‍പ്പെടെ അമൂല്യമായ നിരവധി കലാസൃഷ്ടികളുണ്ട്. മ്യൂസിയത്തിൽ ഒരു ദിവസം 30,000 സന്ദർശകരെ വരെ എത്താറുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി