ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരന്‍; മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി; ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല; എതിര്‍ക്കാന്‍ എതിരാളി

ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്.

നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായിരുന്നു. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണു കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്.

2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവര്‍ണറായിരുന്നു. 2011 മുതല്‍ 2018 വരെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ ചെയര്‍മാനായി. 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചു.

ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു. വ്യാപാര രംഗത്ത് കാനഡ -അമേരിക്ക തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമര്‍ശകന്‍ കൂടിയായ കാര്‍ണി പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

കാനഡ ശക്തമാണെന്ന്, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ കാര്‍നി പറഞ്ഞു. വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് ആഗ്രഹം. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യുഎസ് കൈകോര്‍ക്കണമെന്നും അദേഹം പറഞ്ഞു.

Latest Stories

ഡബിള്‍ മോഹന്‍ വരുന്നു..; പൃഥ്വിരാജിന്റെ 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പുറത്ത്

നറുക്ക് വീണത് സുന്ദര്‍ സിയ്ക്ക്; തലൈവര്‍ക്കൊപ്പം ഉലകനായകന്‍, സിനിമ 2027ല്‍ എത്തും

ഇന്‍ക്രിബ് 4 ബിസിനസ് നെറ്റ് വര്‍ക്കിങ് കണ്‍വെന്‍ഷനുമായി ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്റര്‍

സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല, അദ്ദേഹം എന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിച്ചു; പരാമർശം തിരുത്തി റാപ്പർ വേടൻ

"ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും"; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

‘‌ഇവിടേക്കു വരൂ... ജനകീയാസൂത്രണ മാതൃക നേരിട്ട് കാണൂ’: ന്യൂയോർക്ക് മേയറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

അച്ഛന് പിന്നാലെ പ്രണവ്, കരിയറിലെ ഹാട്രിക് നേട്ടം; കുതിച്ച് പാഞ്ഞ് 'ഡീയസ് ഈറെ'

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; തിലക് നയിക്കും, സഞ്ജുവിന് സ്ഥാനമില്ല

IND vs SA: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, പകരം വീട്ടി അ​ഗാർക്കർ