തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ഊര്‍ജ്ജമില്ല; പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചു; ന്യൂസിലാന്‍ഡില്‍ നാടകീയ നീക്കങ്ങള്‍

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ നാടകീയമായി രാജി പ്രഖ്യാപിച്ചു. അടുത്ത മാസം രാജി സമര്‍പ്പിക്കുമെന്ന് ജസീന്ത വ്യക്തമാക്കി. ഫെബ്രുവരി ഏഴിന് ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

അടുത്ത ഒരു തിരഞ്ഞെടുപ്പില്‍ കൂടി പാര്‍ട്ടിയെ നയിക്കാനുള്ള ഊര്‍ജമില്ല. ഭാവി പരിപാടിയെ കുറിച്ച് വേനല്‍ക്കാല അവധിക്ക് ശേഷം തീരുമാനിക്കും. രാജ്യത്തെ നയിക്കുകയെന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. അതൊടൊപ്പം തന്നെ വെല്ലുവിളി നിറഞ്ഞതുമാണെന്ന് അവര്‍ വ്യക്തമാക്കി.

2017-ല്‍ 37ാം വയസില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ ലോകത്തിലെ പ്രായം കുറഞ്ഞ വനിത പ്രധാനമന്ത്രി അവരായിരുന്നു. പിന്നീട് അധികാരത്തിലുള്ളപ്പോള്‍ തന്നെ അവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. ജസീന്തയുടെ നേതൃത്വത്തിലാണ് ന്യൂസിലാന്‍ഡ് ധൈര്യപൂര്‍വം കൊറോണയെ നേരിട്ടത്.

സ്ത്രീകള്‍, ആദിവാസികള്‍, വിദേശവംശജര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയാണ് ജസീന്ത തന്റെ മന്ത്രിസഭ രൂപീകരിച്ചത്. 20അംഗ മന്ത്രിസഭയില്‍ എട്ട് പേര്‍ സ്ത്രീകളായിരുന്നു. എല്‍.ജി.ബി.ടി വിഭാഗത്തില്‍ നിന്ന് മൂന്ന് പേരും മാവോരി ഗോത്രവിഭാഗത്തില്‍ നിന്ന് അഞ്ച് പേരും മന്ത്രിമാരായിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു