യുഎൻ സ്കൂളിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 27 പേർ കൊല്ലപ്പെട്ടു, ഭീകരമായ കൂട്ടക്കൊലയെന്ന് ഹമാസ്

ഗാസയിലെ യുഎൻ സ്കൂളിന് നേരെ ആക്രമണം നടത്തിയതായി അറിയിച്ച് ഇസ്രായേൽ സൈന്യം. നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ സ്കൂളിൻ്റെ മുകൾ നിലയിലെ ക്ലാസ് മുറികൾക്ക് നേരെ ഇസ്രായേൽ യുദ്ധവിമാനം രണ്ട് മിസൈലുകൾ തൊടുത്തുവിട്ടാണ് ആകാരമാനം നടത്തിയത്. ആക്രമണത്തിൽ 27ഓളം പേർ കൊല്ലപ്പെട്ടു. ഭീകരമായ കൂട്ടക്കൊലയാണ് ഇസ്രായേൽ നടത്തിയതെന്ന് ഹമാസ് മീഡിയ ഓഫീസ് ആരോപിച്ചു. ആംബുലൻസുകളും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെയും മരിച്ചവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ സ്കൂളിൽ അഭയം തേടിയെത്തിയ ഗാസയിലുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നസ്റത്ത് അഭയാർത്ഥി ക്യാംപിലെ സ്കൂളിൽ ഇസ്രയേലിന്റെ രണ്ട് മിസൈലുകളാണ് പതിച്ചത്. അതേസമയം ഇന്ന് രാവിലെ പാലസ്തീനിലെ മാധ്യമ പ്രവർത്തകർ എക്സിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ ദേർ അൽ ബലായിലെ അൽ അഖ്സ ആശുപത്രിയിലേക്ക് പരിക്കേറ്റവരുടേയും മരിച്ചവരുടെ മൃതദേഹങ്ങളുടെ നീണ്ട നിരയുടേയും വീഡിയോ ദൃശ്യങ്ങൾ കാണാം.

അതേസമയം ഒക്ടോബർ 7ന് നടന്ന ആക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഒക്ടോബറിൽ ദക്ഷിണ ഇസ്രയേലിലുണ്ടായ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ധിയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 36580ലേറെ പേരാണ് കൊല്ലപ്പെട്ടത്. നസ്രത്തിലെ ആക്രമണത്തിന് മുൻപ് സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായാണ് ഇസ്രയേൽ സേന വിശദമാക്കുന്നത്.

‘മതി യുദ്ധം’ ഞങ്ങൾ ഡസൻ കണക്കിന് തവണ നാടുവിടപ്പെട്ടു. അവർ ഉറങ്ങിക്കിടക്കുമ്പോൾ ഞങ്ങളുടെ കുട്ടികളെ കൊന്നു,” ആക്രമണത്തിൽ പരിക്കേറ്റ ഒരു സ്ത്രീ ഒരു വീഡിയോയിൽ പറഞ്ഞു. അതേസമയം ഇസ്രായേലിൻ്റെ അവകാശവാദം ഹമാസ് മീഡിയ ഓഫീസ് ഡയറക്ടർ ഇസ്മായിൽ അൽ തവാബ്ത തള്ളി. ഡസൻ കണക്കിന് കുടിയിറക്കപ്പെട്ട ആളുകൾക്കെതിരെ നടത്തിയ ക്രൂരമായ കുറ്റകൃത്യത്തെ ന്യായീകരിക്കാൻ തെറ്റായ കെട്ടിച്ചമച്ച കഥകൾ ഇസ്രായേൽ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ