ഗാസയിൽ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് ഇലോൺ മസ്‌ക്; എതിർത്ത് ഇസ്രയേൽ, സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്

ഗാസയ്ക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. യുദ്ധം തകർത്ത ഗാസയിൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് വഴി ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് ശനിയാഴ്ച മസ്‌ക് എക്സ് പ്ലാറ്റഫോമിലൂടെ അറിയിച്ചു. എന്നാൽ മസ്‌കിന്റെ നടപടിയെ എല്ലാ അർത്ഥത്തിലും എതിർക്കുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഷ്‌ലോമോ കാർഹി പറഞ്ഞു.

ഹമാസ് തീവ്രവാദ സംഘടനയാണ് എന്നും ഇന്റർനെറ്റ് സേവനം ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് ലഭ്യമാക്കിയാൽ സ്റ്റാർലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് കാർഹി മുന്നറിയിപ്പ് നൽകി.

‘ഇതിനെതിരെ പോരാടാൻ ഇസ്രായേൽ എല്ലാ മാർഗവും സ്വീകരിക്കും. ഹമാസ് ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. അത് ഞങ്ങൾക്കറിയാം. മസ്‌കും അതറിയണം. സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കും. ‘- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സ്റ്റാർലിങ്കിന്റെ സേവനം എന്നു മുതല്‍ ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യൻ അധിനിവേശ വേളയിൽ യുക്രൈനിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് എത്തിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ഗാസയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല. അടിയന്തര സേവനങ്ങൾക്കായുള്ള നമ്പറുകളും പ്രവർത്തിക്കുന്നില്ല.

സന്നദ്ധ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ബന്ധപ്പെടാനാകാത്ത സാഹചര്യവുമുണ്ടെന്ന് ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഒക്ടോബർ ഏഴു മുതൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 7703 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലേറെ ഇസ്രയേലികൾ കൊല്ലപ്പെട്ടു.

Latest Stories

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം

ബംഗാളില്‍ കോണ്‍ഗ്രസും ഇടതും ബിജെപിയെ സഹായിക്കുന്നു; സിപിഎം കൊലയാളികള്‍; ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

രാഖി സാവന്ത് ആശുപത്രിയില്‍, ട്യൂമര്‍ ആണെന്ന് മുന്‍ ഭര്‍ത്താവ്; വിമര്‍ശിച്ച് രണ്ടാം ഭര്‍ത്താവ്!

നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും