കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ചാനല്‍ ഹമാസ് ഭീകരരുടെ ദൂതരെന്ന് ഇസ്രയേല്‍. ചാനലിന്റെ ഓഫീസുകള്‍ പൂട്ടികെട്ടിച്ച് സംപ്രേക്ഷണം നിര്‍ത്തിച്ചു. അല്‍ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ചാനല്‍ പൂട്ടിച്ചിരിക്കുന്നത്. ഇസ്രയേലില്‍ അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകള്‍ക്ക് പ്രവര്‍ത്തനനുമതി വിലക്കിയതിന് പിന്നാലെയാണ് നടപടി.

ഹോട്ടല്‍ മുറിയില്‍ ഉദ്യോഗസ്ഥര്‍ കാമറ ഉപകരണങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അല്‍ ജസീറയെ നിരോധിക്കുന്ന കാര്യം എക്‌സിലൂടെയാണ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്. ‘ഇസ്രയേലില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു, ഇത് സര്‍ക്കാരിന്റെ ഏകകണ്ഠമായ തീരുമാനമാണ്’. നെതന്യാഹു വ്യക്തമാക്കി.

ഹമാസിന്റെ ദൂതര്‍ക്ക് ഇസ്രയേലില്‍ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ മന്ത്രി സ്ലോമോ കാര്‍ഹി നെതന്യാഹുവുമായിചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയില്‍ അദേഹം പറഞ്ഞു. അല്‍ ജസീറ ഉടന്‍തന്നെ പൂട്ടി ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചാനല്‍ നിരോധനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നോ എത്ര നാളത്തേക്കെന്നോ നെതന്യാഹു വ്യക്തമാക്കിയില്ല.

45 ദിവസത്തേക്കായിരിക്കും നിരോധനമെന്ന് ഇസ്രേലി മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ചാനലിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്ന് വാര്‍ത്താവിതരണ മന്ത്രി ഷ്ലോമോ കാര്‍ഹി നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേലിലും കിഴക്കന്‍ ജറൂസലെമിലും ചാനലിന്റെ പ്രവര്‍ത്തനം തടസപ്പെടുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു. പലസ്തീന്‍ പ്രദേശങ്ങളില്‍ നിരോധനം ബാധകമാകില്ല.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി