'ഇറാൻ തിരിച്ചടിക്കുമെന്ന് ഭയം'; സൈനികരുടെ അവധി റദ്ദാക്കി ഇസ്രായേൽ; ജിപിഎസ് നാവിഗേഷൻ സേവനങ്ങളും റദ്ദാക്കി

ഇറാന്റെ വ്യോമാക്രമണം ഭയന്ന് സൈനികരുടെ അവധി റദ്ദാക്കി ഇസ്രായേൽ. അവധിയിലുള്ള മുഴുവൻ സൈനികരോടും തിരിച്ചെത്താൻ ഇസ്രായേൽ നിർദേശം നൽകി. അതേസമയം രാജ്യാതിർത്തിക്കുള്ളിൽ ജിപിഎസ് നാവിഗേഷൻ സേവനങ്ങളും ഇസ്രയേൽ നിർത്തിവച്ചു. ഏപ്രിൽ 5ന് ശേഷം ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിലാണ് ഇസ്രയേൽ നടപടി.

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് ജനറൽമാർ ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈൽ വർഷിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചാൽ നേരിടാനുള്ള ഒരുക്കങ്ങൾ ഇസ്രയേൽ നടത്തുന്നത്. അവധികള്‍ റദ്ദാക്കി തിരിച്ചെത്താൻ സൈനികർക്ക് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് നിർദേശം നൽകി. മിസൈലുകളെയും ഡ്രോണുകളെയും തടസ്സപ്പെടുത്തുന്നതിനായാണ് ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങളിൽ ജിപിഎസ് തടഞ്ഞത്.

വ്യാഴാഴ്ച മുതലാണ് ഇസ്രായേലിൻ്റെ മധ്യഭാഗങ്ങളിൽ ജിപിഎസ് സംവിധാനങ്ങൾ തടസ്സപ്പെട്ടത്. നിലവിൽ ടെൽ അവീവ്, ജറുസലേം തുടങ്ങിയ പ്രധാന നഗരങ്ങളിൽ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ ഉപയോഗിക്കാൻ കഴിയുന്നില്ല. അതേസമയം പരിഭ്രാന്തരാവേണ്ടതില്ലെന്ന് സേന ജനങ്ങളെ അറിയിച്ചു. ജനറേറ്ററുകൾ വാങ്ങുകയോ ഭക്ഷണം കൂടുതലായി കരുതി വെയ്ക്കുകയോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് അറിയിപ്പ്. ചില എംബസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയതായും സൂചനയുണ്ട്.

സിറിയയിലെ ഇറാൻ എംബസി ആക്രമിച്ച സംഭവത്തിൽ മറുപടി നൽകുമെന്ന് നേരത്തെ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്ന് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും പ്രതികരിച്ചിരുന്നു. ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞത്.

ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റെസ സഹേദിയും, മുഹമ്മദ് ഹാദി, ഹാജി റഹിമിയും ഉൾപ്പെടെ ഏഴ് ഐആർജിസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇത്കൂടാതെ രണ്ട് സിറിയക്കാർ ഉള്‍പ്പെടെ 13 പേരും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു