മുംബൈ ഭീകരാക്രമണത്തിന്റെ 15 ആം വാർഷികം; ലഷ്‌കറെ തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേല്‍

ലഷ്‌കറെ തൊയ്ബയെ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേല്‍. 2008 നവംബര്‍ 26 ന് അവർ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഇപ്പോഴും സമാധാന കാംഷികളായ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും മനസിൽ പ്രതിധ്വനിക്കുന്നതാണെന്ന് ഇസ്രയേല്‍ എംബസി പ്രസ്താവനയില്‍ പറയുന്നു.

100 കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളായ ലഷ്‌കര്‍ ഇ തൊയ്ബ മാരകവും നിന്ദ്യവുമായ ഭീകരവാദ സംഘടനയാണ്. ഇന്ത്യന്‍ സർക്കാർ ആവശ്യപ്പെട്ടില്ലെങ്കിലും ഇക്കാര്യത്തിൽ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ലഷ്‌കര്‍ ഇ തൊയ്ബയെ നിയമവിരുദ്ധ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ചേര്‍ത്തതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ 15 ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇസ്രയേലിന്‍റെ സുപ്രധാന നീക്കം. 2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന മുംബൈ ആക്രമണത്തില്‍ 166 പേര്‍ മരണപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട 166 പേരില്‍ ആറ് ജൂതരും ഉള്‍പ്പെട്ടിരുന്നു.

ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷന്‍, ലിയോപോള്‍ഡ് കഫേ, രണ്ട് ആശുപത്രികള്‍, ഒരു തിയേറ്റര്‍ എന്നിവയുള്‍പ്പെടെ മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ മെഷീൻ തോക്കുകളും ഹാന്‍ഡ് ഗ്രനേഡുകളും ഉപയോഗിച്ച് ഭീകരര്‍ സാധാരണക്കാരെ ആക്രമിക്കുകയായിരുന്നു. നരിമാന്‍ ഹൗസിലും ഒബ്റോയ് ട്രിഡന്റിലും താജ്മഹല്‍ പാലസ് ഹോട്ടലിലുമായി ആയിരങ്ങളെ ബന്ദികളാക്കി. ചബാദ് ഹൗസ് എന്നറിയപ്പെടുന്ന നരിമാന്‍ ഹൗസില്‍ വച്ചാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ