പാരീസ് ആക്രമണക്കേസ് ; തൊടുപുഴ സ്വദേശിയുടെ മൊഴിയുമായി എന്‍ ഐ എ സംഘം ഫ്രാന്‍സിലേക്ക്

പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സംഘം ഫ്രാന്‍സിലേക്കു പോകും. ഭീകരരെ റിക്രൂട്ട് ചെയ്ത കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ മൊഴിയുടെ വിശദാംശങ്ങളുമായാണ് അന്വേഷണ സംഘം പാരീസിലേക്ക് പോകുന്നത്. സുബഹാനിക്ക് പാരിസ് ആക്രമണക്കേസ് പ്രതികളെ അറിയാമെന്നു കണ്ടെത്തിയിരുന്നു. അതോടൊപ്പം, ഫ്രഞ്ച് സംഘം ഇന്ത്യയിലെത്തി സുബഹാനിയെയും ചോദ്യം ചെയ്യും.

കഴിഞ്ഞ വര്‍ഷം അവസാനം ഫ്രഞ്ച് അന്വേഷണ സംഘം ന്യൂഡല്‍ഹിയിലെത്തി എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സുബഹാനി ഹാജ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പാരിസ് ആക്രമണക്കേസില്‍ സംയുക്ത അന്വേഷണത്തിനായി എന്‍ഐഎ ഉദ്യോഗസ്ഥരെ ക്ഷണിച്ചത്. കോടതിയുടെ അനുമതിയോടെയായിരിക്കും ഇരു അന്വേഷണ സംഘങ്ങളുടെയും തുടര്‍നടപടികള്‍.

സുബഹാനിക്കു പാരിസ് ഭീകരാക്രമണത്തിന്റെ പ്രധാന വിവരങ്ങള്‍ അറിയാമെന്ന് എന്‍ഐഎ ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. 2015 നവംബറിലാണു 150 പേര്‍ മരിച്ച ഭീകരാക്രമണം പാരിസിലുണ്ടായത്. തിയറ്ററില്‍ നൂറിലേറെപ്പേരെ കൊലപ്പെടുത്തിയ വെടിവയ്പിനു നേതൃത്വം നല്‍കിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമെന്നു സുബഹാനി സമ്മതിച്ചിരുന്നു. സുബഹാനി പങ്കെടുത്ത ആയുധ പരിശീലന ക്യാംപിന്റെ യൂണിറ്റ് കമാന്‍ഡര്‍ ഫ്രഞ്ച് പൗരനായിരുന്നെന്നും മൊഴിയിലുണ്ട്.

കഴിഞ്ഞ ദിവസം ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നെന്നു കണ്ടെത്തിയ മലയാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ് “മോസ്റ്റ് വാണ്ടഡ്” പട്ടികയില്‍പ്പെടുത്തി എന്‍ഐഎ പുറത്തുവിട്ടത്. ഇവരില്‍ 14 പേര്‍ 26 വയസ്സില്‍ താഴെയുള്ളവരാണ്. ചെറിയ സംഘങ്ങളായാണ് ഇവര്‍ രാജ്യം വിട്ടതെന്നു് കരുതുന്നു. ആദ്യ രണ്ടംഗസംഘം ബെംഗളൂരു കുവൈത്ത് വിമാനത്തിലും മൂന്നംഗസംഘം 2016 മേയില്‍ മുംബൈ മസ്‌കത്ത് വിമാനത്തിലുമാണു കടന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ