ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെയാകാം'; വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ഇറാന്റെ ഭീഷണിക്ക് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ പത്ത് ദിവസത്തെ സമയം ഇന്ന് അവസാനിക്കുകയാണ്.

അതേസമയം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണി വരെ നൽകിയ സമയപരിധി അവസാനത്തേതാണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനൽകിയെന്നും ട്രംപ് വിശദീകരിച്ചു.

‘മുഴുവൻ രാജ്യത്തെയും ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെ രാത്രിയാകാം.’- വൈറ്റ് ഹൗസിൽ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്കൊരു പദ്ധതിയുണ്ട്. നാളെ രാത്രി പന്ത്രണ്ട് മണിയോടെ ഇറാനിലെ ഓരോ പാലങ്ങളും തകർക്കും, എല്ലാ വൈദ്യുതി നിലയങ്ങളും നിശ്ചലമാകും, അവ കത്തും, പൊട്ടിത്തെറിക്കും പിന്നീട് ഒരുകാലത്തും പ്രവർത്തനക്ഷമമാകില്ല, ഞാൻ ഉദ്ദേശിച്ചത് പൂർണമായ നാശമാണ്, പന്ത്രണ്ട് മണിക്കുള്ളിൽ, അതും ഞങ്ങൾ നടത്തണമെന്ന് തീരുമാനിച്ചാൽ, നാലു മണിക്കൂറിനുള്ളിൽ അത് സംഭവിക്കും’- ‘ട്രംപ് കൂട്ടിച്ചേർത്തു.

Latest Stories

കല്യാണം നടത്തിയതിന്റെ ഫീസ് നൽകിയില്ല, നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ; രണ്ട് വിരലുകൾ അറ്റു

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിൽ; ആരോഗ്യനില ഗുരുതരം, തീരുമാനങ്ങൾ എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയെന്ന് റിപ്പോർട്ട്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

ലിഫ്റ്റ് ചോദിച്ച് കയറി, ബൈക്കിലേക്ക് ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം

നേമത്ത് ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസം; ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരം : രാജീവ് ചന്ദ്രശേഖര്‍

'ചെന്നൈയുടെ വില്ലൻ സഞ്ജുവല്ല, അത് നൂർ അഹമ്മദ് ആണ്'; തുറന്നടിച്ച് ഇർഫാൻ പത്താൻ

അവന്റെ തിരിച്ചു വരവിനായി കോഹ്ലി അത്രയും ആഗ്രഹിച്ചിരുന്നു; സഞ്ജുവിന്റെ വിക്കറ്റിൽ നിരാശ

സഞ്ജുവിനെ എന്തിനാണ് വിമർശിക്കുന്നത്, ടി-20 ലോകകപ്പിൽ അവൻ ചെയ്തത് നിങ്ങൾ മറന്നോ?: സ്റ്റീഫൻ ഫ്ളെമിങ്

ധോണി ഉണ്ടായിരുന്നെങ്കിൽ നീയൊന്നും ഇമ്മാതിരി പരിപാടി കാണിക്കില്ലായിരുന്നു: അമ്പാട്ടി റായിഡു

നിങ്ങളുടെ ഏത് ആക്രമണവും അതേ തരത്തിൽ തന്നെ നേരിടും; ട്രംപിന് ഇറാന്റെ മറുപടി