'സത്യത്തിന്റെയും നുണയുടെയും മിശ്രിതം', സമാധാന കരാറിൽ ഹോർമുസും ആണവായുധവും ഉണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഇറാൻ

ഇറാനുമായുള്ള കരാറിന് സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് സൗജന്യമായി തുറന്നുനൽകാൻ ഇറാൻ ഒരുക്കമാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന നിഷേധിച്ച് ഇറാൻ. ഇറാന്റെ പരിഗണനയിലുള്ളതും യുഎസ് അവതരിപ്പിച്ചതുമായ കരട് കരാർ നിബന്ധനകൾ പ്രതിഫലിക്കാത്തതും നേരിൻ്റെയും നുണയുടെയും മിശ്രിതമാണെന്നും ട്രംപിന്റെ പ്രസ്താവനകളെ നിഷേധിച്ചുകൊണ്ട് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപിൻ്റെ അഭിപ്രായങ്ങൾ കെട്ടിച്ചമച്ച വിജയത്തെ ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് ഇസ്ലാമിക് റെവല്യൂ‌ഷണറി ഗാർഡ് കോറുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസി ഉന്നത ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പറഞ്ഞു. ‌കരട് കരാറിൽ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

ഇറാൻ്റെ ആണവശേഷി നശിപ്പിക്കുമെന്ന ട്രംപിൻ്റെ വാദത്തെയും ഫാർസ് നിഷേധിച്ചു. വിശ്വസനീയമായ സ്രോതസ്സുകൾ ഈ വാദം അടിസ്ഥാനരഹിതമാണെന്നും ചർച്ചയിലുള്ള മെമ്മോറാണ്ടത്തിൽ അത്തരം വ്യവസ്ഥകളൊന്നുമില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Latest Stories

വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല; പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ, വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം: മന്ത്രി ഷിബു ബേബി ജോൺ

എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; കോഴിക്കോടും മലപ്പുറത്തും കാസർകോ‍ഡും എൻഐഎ പരിശോധന

പെരിയ ഇരട്ടക്കൊലക്കേസ്: കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

ശബരിമല സ്വര്‍ണക്കൊള്ള; തട്ടിയെടുത്തത് പൂശിയ സ്വര്‍ണം; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ വയോധികന് ദാരുണാന്ത്യം

വൈഭവ് അടുത്ത ഐപിഎൽ കിരീടം ഞങ്ങൾക്ക് നേടി തരും: റിയാൻ പരാഗ്

എങ്ങനെയാണ് ഇത് പോലെ ഔട്ട് ആകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല, ഗ്രിപ്പ് ടെക്‌നിക് പഠിക്കേണ്ടിയിരിക്കുന്നു: സായി സുദർശൻ

ശുഭ്മൻ ഗില്ലിന്റെ സംഹാരതാണ്ഡവം; രാജസ്ഥാനെ തോല്പിച്ച് ഗുജറാത്ത് ഫൈനലിൽ

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി