ഐഫോണ്‍ 16ന് ആവശ്യമായ ബാറ്ററികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും; ചൈനയെ കൈവിടാനൊരുങ്ങി ടെക് ഭീമന്‍

ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 16ന് ആവശ്യമായ ബാറ്ററികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ നീക്കം. ബാറ്ററികള്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ഐഫോണ്‍ ഘടക വിതരണക്കാരോട് ആപ്പിള്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മ്മാണ ശേഷി വിപുലീകരിക്കാനും ചൈനയില്‍ നിന്നും ഉത്പാദനം മാറ്റി വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുമുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

നിര്‍മ്മാണത്തിനും വിതരണത്തിനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിള്‍ സജീവ ഇടപെടലുകള്‍ തുടരുന്നത്. ഇന്ത്യയില്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ചൈനയിലെ ഡെസെ ഉള്‍പ്പെടെയുള്ള ബാറ്ററി നിര്‍മ്മാതാക്കളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ആപ്പിളിന്റെ തായ്‌വാനീസ് ബാറ്ററി വിതരണക്കാരായ സിംപ്ലോ ടെക്‌നോളജിയോടും അവരുടെ ഉത്പാദന ശേഷി ഇന്ത്യയിലേക്ക് കൂടി വിപുലീകരിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

വാഷിംഗ്ടണിനും ബീജിങിനും ഇടയില്‍ രൂപംകൊണ്ട വ്യാപാര അസംതുലിതാവസ്ഥ കാരണമാണ് കമ്പനിയുടെ ഉത്പാദന ലൊക്കേഷനുകള്‍ വിപുലീകരിക്കാനും മറ്റ് പ്രദേശങ്ങളിലെ വിതരണക്കാരുമായി ഇടപഴകാനുമുള്ള ശ്രമങ്ങള്‍ക്ക് കമ്പനി തുടക്കം കുറിച്ചത്. ജാപ്പനീസ് ഇലക്ട്രോണിക് പാര്‍ട്‌സ് നിര്‍മ്മാതാക്കളായ ടിഡികെ കോര്‍പ്പറേഷന്‍ ആപ്പിള്‍ ഐഫോണുകള്‍ക്കായി ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുമെന്ന് നേരത്തെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.

Latest Stories

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ; പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു; വരുമാനം കുറവായ പഞ്ചായത്തുകളുടെ കൈപിടിച്ച് സര്‍ക്കാര്‍

എടാ മോനെ.. ഹിന്ദി രാഷ്ട്രഭാഷയല്ലേ ബഹുമാനിക്കേണ്ടേ..; രംഗണ്ണനും അമ്പാനും ഭാഷയെ അപമാനിച്ചു, വിമര്‍ശനം

വരാനിരിക്കുന്ന തലമുറ ആ ഇന്ത്യൻ താരത്തെ മാതൃകയാക്കണം, അയാൾ അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്: മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ

ചരക്ക് എന്ന് വിളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല, അറിയാതെ അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തു പോയി: സൊനാക്ഷി സിന്‍ഹ

IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്