ഇന്ത്യയിലെ ജയിലില്‍ എലിയും പാമ്പും പാറ്റയും, വയ്യെന്ന് വിജയ് മല്യ

ഇന്ത്യയിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞതും ആള്‍ത്തിരക്കേറിയതുമാണെന്ന് മദ്യരാജാവ് വിജയ് മല്യ.  ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നുമാണ് മല്യയുടെ പരാതി. ബ്രിട്ടനിലെ കോടതിയില്‍ മല്യ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കടന്ന് കളഞ്ഞ മല്യയെ തിരിച്ച് അയക്കണമെന്ന് കേന്ദ്രം ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ജയിലുകളുടെ  അവസ്ഥ മോശമാണെന്ന് വിവരിച്ച് മല്യ ഹര്‍ജി നല്‍കിയത്.  ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥായാണ് ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ.അലന്‍ മിച്ചലിനെ ഹാജരാക്കി മല്യ വിശദീകരിച്ചത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും താന്‍ നിയമങ്ങളെ  അനുസരിക്കുന്ന ആളാണെന്നുമായിരുന്നു വിചാരണ നടപടികൾക്കായി ആദ്യ ദിനം കോടതിയിൽ എത്തിയപ്പോൾ മല്യ പറഞ്ഞത്. ഇന്ത്യയിലേക്ക് അയക്കുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്നും മല്യ വാദിച്ചിരുന്നു.

Latest Stories

ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

കീര്‍ത്തിയുടെ കൈയ്യിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ചൂടിൽ വലഞ്ഞ് ജീവനക്കാർ

ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ ഫലം അടുത്തയാഴ്ച; തീയതികൾ പ്രഖ്യാപിച്ചു