ഗാസ വെടിനിർത്തൽ കരാറിലെ മധ്യസ്ഥനായ അമേരിക്ക, പലസ്തീൻ പ്രദേശത്ത് ഇപ്പോഴും തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹമാസ് ശനിയാഴ്ച പറഞ്ഞു.
“തടവുകാരുടെ (ബന്ദികളുടെ) ജീവിതത്തെക്കുറിച്ച് അമേരിക്കയ്ക്ക് യഥാർത്ഥ താൽപ്പര്യമുണ്ടെങ്കിൽ, കരാർ പാലിക്കാൻ ഇസ്രയേലിനെ അമേരിക്ക നിർബന്ധിക്കണം.” ഗാസ മൂന്ന് തടവുകാരെ മോചിപ്പിച്ചതിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസിന്റെ വക്താവ് ഹസീം ഖാസിം പറഞ്ഞു.