സാമ്പത്തിക വിദഗ്‌ദ്ധ ഗീതാ ഗോപിനാഥിന്റെ ഐഎംഎഫിലെ സ്ഥാനക്കയറ്റം; കാരണങ്ങൾ

ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥിന് (Gita Gopinath) അന്താരാഷ്ട്ര നാണയ നിധി(IMF) യുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി (FDMD) സ്ഥാനക്കയറ്റം ലഭിച്ചു. നിലവിലെ എഫ്‌ഡിഎംഡി ജെഫ്രി ഒകാമോട്ടോ അടുത്ത വർഷം ആദ്യം സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ഗീതാ ഗോപിനാഥ് മൂന്ന് വർഷമായി അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. COVID-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ഐഎംഎഫ്-ന് ഗീത ഗോപിനാഥ് നൽകിയ സംഭാവനകൾ അസാധാരണമാണെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പ്രശംസിച്ചു.”നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയുടെ വഴിത്തിരിവുകളിൽ മുന്നോട്ടു പോവാൻ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഫണ്ടിനെയും സഹായിക്കുന്നതിൽ ഗീതയുടെ ബൗദ്ധിക നേതൃത്വം സഹായിച്ചു” എന്ന് ക്രിസ്റ്റലീന പറഞ്ഞു.

ഐ‌എം‌എഫിലെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റ് ഗോപിനാഥ് – അംഗരാജ്യങ്ങളിലും സ്ഥാപനത്തിലും ബഹുമതിയും ആദരവും നേടിയിട്ടുണ്ട്. വിവിധ പ്രശ്‌നങ്ങളിൽ വിശകലനപരമായി കർശനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ഗീത ഗോപിനാഥിന്റെ പ്രാവീണ്യം തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.

ഗീത ഗോപിനാഥിന്റെ നേതൃത്വത്തിൽ, ഐ‌എം‌എഫിന്റെ ഗവേഷണ വിഭാഗം കൂടുതൽ ശക്തി പ്രാപിച്ചു, പ്രത്യേകിച്ചും ലോകമെമ്പാടും സാധ്യമായ ചിലവിൽ വാക്സിനേഷൻ നടത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് COVID-19 പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പദ്ധതിയിലെ ഗീത ഗോപിനാഥിന്റെ സമീപകാല പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് ഐ‌എം‌എഫിന്റെ 190 അംഗ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ ഐ‌എം‌എഫിന്റെ നേതൃത്വ നിരയിലും ഉത്തരവാദിത്തങ്ങളിലും ചില പുനഃക്രമീകരണം കൊണ്ടുവരികയാണ് എന്ന് ക്രിസ്റ്റലീന അറിയിച്ചു.

പ്രത്യേകിച്ചും, നിരീക്ഷണത്തിനും അനുബന്ധ നയങ്ങൾക്കും ഗീത ഗോപിനാഥ് നേതൃത്വം നൽകുമെന്നും ഗവേഷണത്തിന്റെയും മുൻനിര പ്രസിദ്ധീകരണങ്ങളുടെയും മേൽനോട്ടം വഹിക്കുകയും ഐ‌എം‌എഫ് പ്രസിദ്ധീകരണങ്ങൾക്ക് ഉയർന്ന നിലവാരം കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി