'ജോലിസമയത്ത് ഉറങ്ങി, പാത്രത്തിൽ മൂത്രമൊഴിച്ചു'; പൊലീസ് നായ 'ഫുസായി'യുടെ ബോണസ് തടഞ്ഞു

ജോലിസമയത്ത് ഉറങ്ങിയതിനും ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതിന് ചൈനയിലെ പൊലീസ് നായയുടെ ബോണസ് തടഞ്ഞു. നായയ്ക്ക് വർഷാവസാനം ലഭിക്കേണ്ടിയിരുന്ന ബോണസാണ് നഷ്ടമായത്. ചൈനയിലെ ആദ്യത്തെ കോർഗി പൊലീസ് നായയായ ഫുസായിയാണ് നിയമനടപടികൾ നേരിട്ടത്. സംഭവം പുറത്ത് വന്നതോടെ ഫുസായിക്ക് ബോണസ് തുക തിരികെ നൽകണമെന്നാണ് ആവശ്യമുയരുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 28ന് ജനിച്ച ഫുസായ്, വടക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലെ പൊലീസ് നായ പരിശീലന കേന്ദ്രത്തിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി മുതൽ നായയെ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുകയും ചെയ്തു.

ഈ സമയങ്ങളിൽ ഫുസായിക്ക് സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതയും ലഭിച്ചിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലുള്ള ഫുസായിയുടെ കഴിവും എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവവും ആകർഷണീയമായ ശരീരപ്രകൃതവുമായിരുന്നു അതിന് കാരണം. രണ്ട് മാസം പ്രായമായ ഫുസായിയെ ഒരിക്കൽ യഥാർത്ഥ ഉടമ പാർക്കിൽ കൊണ്ടുവന്നിരുന്നു. അവിടെ വച്ചാണ് പൊലീസിൻ്റെ ഡോഗ് ട്രെയിനർ ഷാവോ ക്വിൻഷുവായ് നായയുടെ കഴിവുകൾ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഫുസായി പൊലീസിൻ്റെ നായ പരിശീലന കേന്ദ്രത്തിൽ എത്തിപ്പെടുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറോടെ ഫുസായി പൂർണയോഗ്യതയുള്ള പൊലീസ് നായയായി മാറുകയായിരുന്നു. വെയ്‌ഫാംഗ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫുസായിക്ക് ബോണസ് തുക നഷ്ടമായ വിവരം പുറത്തുവന്നത്.

384,000ൽ അധികം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ പേജാണിത്, ഫുസായിയുടെയും മറ്റ് പൊലീസ് നായ്ക്കളുടെയും പുതിയ വിശേഷങ്ങളുമാണ് ഈ പേജിൽ പ്രധാനമായും പങ്കുവയ്ക്കാറുളളത്. നിരവധി സുരക്ഷാജോലികൾ ചെയ്തതിന് ഫുസായിക്ക് സമ്മാനം ലഭിക്കുന്ന വീഡിയോകളും പേജിലുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുസായി ചില അച്ചടക്ക ലംഘനങ്ങൾ കാണിക്കുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നു. പുതിയ പോസ്റ്റ് വൈറലായതോടെ ഫുസായ്ക്ക് നഷ്ടപ്പെട്ട ബോണസ് തുക വാഗ്ദാനം ചെയ്ത് നിരവധി ആരാധകരും രംഗത്തെത്തുന്നുണ്ട്. മറ്റുചിലർ ഫുസായിക്ക് ബോണസ് തുക തിരികെ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ