പാകിസ്ഥാനില്‍ അതിശൈത്യം; മഞ്ഞു വീഴ്ചയില്‍ 22 മ​ര​ണം

പാകിസ്ഥാനില്‍ കനത്ത മഞ്ഞു വീഴ്ചയില്‍ 9 കുട്ടികള്‍ അടക്കം 22 പേര്‍ മരിച്ചു. പര്‍വത വിനോദ സഞ്ചാര മേഖലയായ മുറെയിലാണ് സംഭവം. പര്‍വതപാതിയില്‍ ഗതാതഗ കുരുക്കില്‍ പെട്ട വാഹനങ്ങളിലെ സഞ്ചാരികളാണ് മരിച്ചത്. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മഞ്ഞു പതിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടേക്കുള്ള റോഡുകളും അടച്ചു.

പാക് പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടി ജില്ലയിലാണ് മുറെ. കഴിഞ്ഞ രണ്ട് മൂന്ന ദിവസങ്ങളായി ഇവിടെ അതിശൈത്യം തുടരുകയാണ്. പ്രദേശത്തെ മഞ്ഞു വീഴ്ച കാണാന്‍ നിരവധി ആളുകള്‍ ചൊവ്വാഴ്ച എത്തിയിരുന്നു. ആളുകള്‍ അധികമായി എത്തിയതാണ് പ്രതിസന്ധി ഉണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.

വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് മുറേയിലും സമീപ നഗരങ്ങളിലും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികള്‍ താമസിക്കുന്ന മിക്ക റിസോര്‍ട്ടുകളിലും പാചക വാതകം ഉള്‍പ്പെടെയുള്ളവ തീര്‍ന്നു. കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ട താമസസൗകര്യങ്ങളടക്കം വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു എന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ അറിയിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദുഃഖവും രേഖപ്പെടുത്തി.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു