ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനം;12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു

ഖത്തറിലെ വ്യവസായ നഗരമായ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ ഗ്യാസ് വിതരണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ ഇന്ത്യക്കാരും. മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ എന്ന് കണ്ടെത്തി. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം.

റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ 54 പേർക്കാണ് പരിക്കേറ്റത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം. എന്നാൽ ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

അപകടം ദൗർഭാഗ്യകരമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ പ്രയാസമേറിയ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെൻറിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നതായും എംബസി വ്യക്തമാക്കി.

ഖത്തറിലെ പ്രവാസികൾക്ക് അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും മറ്റ് അടിയന്തര സഹായങ്ങൾക്കുമായി ഹെൽപ്പ് ലൈൻ നമ്പറുകളിലും ഇമെയിൽ വിലാസത്തിലും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാവുന്നതാണെന്ന് എംബസി വ്യക്തമാക്കി.

Latest Stories

ആഗോള അവയവവിപണി, ദാരിദ്ര്യം, തൊഴിലാളി ചൂഷണം

'തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റി; 2024 - 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ

'തൂഫാൻ കെയറുമായി' ആസ്റ്റർ മെഡിസിറ്റി സഹകരിക്കും; ഡോക്ടർ ആസാദ് മൂപ്പനുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി

നീലേശ്വരം ടിപ്പർ ലോറി അപകടം; ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഇല്ല, വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിൽ; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് സ്ഥാനങ്ങൾ വഹിക്കാൻ ആഗ്രഹിക്കുന്നില്ല, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ; അൻസിബ ഹസൻ

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടി'; പ്രതിപക്ഷ നേതാവിന്റെ ആരോപണം ചട്ടവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി, സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യം

‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്, സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ അവസരം ഒരുക്കൽ'; നിയമസഭയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം

‘ഡാമുകളിലെ ജലലഭ്യത കുറഞ്ഞത് തിരിച്ചടിയായി, പ്രതീക്ഷിച്ച മഴ കിട്ടിയില്ല'; സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സവിശേഷ സാഹചര്യം കണക്കിലെടുത്തെന്ന് മന്ത്രി സണ്ണി ജോസഫ്

കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടം; മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും, ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌