ബ്രിക്‌സ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഡോണൾഡ് ട്രംപ്; അമേരിക്കൻ വിരുദ്ധ നിലപാടുകളെ പിന്തുണച്ചാൽ 10 ശതമാനം അധിക നികുതിയെന്ന് മുന്നറിയിപ്പ്

ബ്രിക്‌സ് ഉച്ചകോടിക്ക് പിന്നാലെ അംഗ രാജ്യങ്ങൾക്ക് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് മേൽ 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. യുഎസ് താരിഫ് നിയന്ത്രണങ്ങളെ ബ്രിക്‌സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

‘ബ്രിക്സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക നികുതി ചുമത്തും. ഇതിൽ ഒരു വിട്ടുവീഴ്ചയുമില്ല, നന്ദി’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. താരിഫ് ഉടമ്പടികൾ സംബന്ധിച്ച് രാജ്യങ്ങൾക്ക് കത്ത് അയക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഏകപക്ഷീയ താരിഫ് നയങ്ങളിൽ ആശങ്ക അറിയിച്ച ബ്രിക്‌സ് ഉച്ചകോടി, ഇത് ലോക വ്യാപാര ബന്ധങ്ങളെ തകർക്കുമെന്നും ലോക വ്യപാര സംഘടനയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്ക നേരിട്ട് പരാമർശിക്കാതെയായിരുന്നു ബ്രിക്‌സ് നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഇറക്കുമതി തീരുവകൾ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്‌സ് നേതാക്കൾ ആരോപിച്ചിരുന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിൽ ഇറാനു നേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെയും അപലപിച്ചിരുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ 2009 ൽ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്‌സ്. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങളും പിന്നീട് ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമായിരുന്നു.

Latest Stories

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു, ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും

അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ'; അൻസിബയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സംഘടന

KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു

KERALA BUDGET 2026: `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി

KERALA BUDGET 2026: ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ഇൻവെസ്റ്റ് കേരളം സെൽ; ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ

KERALA BUDGET 2026: തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ; മിഷന്‍ സമുദ്ര 400 കോടി വകയിരുത്തും

KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം

കേരള ബജറ്റ് 2026: സംസ്ഥാനം നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം

യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്; പ്രതീക്ഷയോടെ കേരളം