ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്; യുഎസുമായി ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം

ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹിസ്ബുള്ളയും ഇസ്രയേലും ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത്. തെക്കൻ ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിൻ്റെ പ്രസ്താവനയുണ്ടായത്.

ഇസ്രയേലിൽ ഹിസ്ബുള്ള ആക്രമണം നടത്തിയതിന് തിരിച്ചടിയായി ബെയ്റുട്ടിൽ ആക്രമണം നടത്തുമെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. എന്നാൽ ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള ലെബനൻ ആക്രമണം അവസാനിച്ചെന്ന് ഉറപ്പ് നൽകി ഡോണൾഡ് ട്രംപ് രം​ഗത്തെത്തുന്നത്. യുഎസുമായി ചർച്ചയ്ക്കില്ലെന്ന ഇറാൻ്റെ നിലപാട് സംഘർഷത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു. പിന്നാലെയാണ് ട്രംപ് തന്നെ വിഷയത്തിൽ നേരിട്ട് ഇടപ്പെട്ടത്. ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷം അവനാപ്പിച്ചെന്നാണ് ട്രംപിൻ്റെ വാദം.

Latest Stories

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം; കെ എൽ രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

വൈഭവ് ടി20യിൽ 200 റൺസ് നേടുന്ന ആദ്യ താരമാകും: ലളിത് മോദി

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ആക്രമണം; ഒന്നാം പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, ബിസിനസ് ഇടപാടുകളിൽ ദുരുഹതയെന്ന് ഡിസിപി

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല, മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്'; വി മുരളീധരനെ വിമർശിച്ച് എ എ റഹീം

യുദ്ധത്തിന്റെ മറവിൽ മറച്ചുവെക്കപ്പെട്ട മനുഷ്യാവകാശ ദുരന്തങ്ങൾ : ഐക്യരാഷ്ട്രസഭയുടെ ലൈംഗികാതിക്രമ ബ്ലാക്ക്‌ലിസ്റ്റിൽ ഇസ്രായേലും റഷ്യയും

യുക്രെയ്‌നിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 മരണം; 600-ലധികം മിസൈലുകൾ പ്രതിരോധിച്ചതായി യുക്രൈൻ

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി

കാലവർഷം ഉടൻ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി