അയര്‍ലന്‍ഡിന് പിന്നാലെ മറ്റൊരു രാജ്യം കൂടി കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി

ഇംഗ്ലണ്ട, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്‍ക്ക്. മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് പൂര്‍ണമായും രാജ്യം തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്‌റക്‌സന്‍ അറിയിച്ചു.

യൂറോപ്പില്‍ കോവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുമ്പോഴാണ് അയല്‍രാജ്യങ്ങളെ മാതൃകയാക്കി ഡെന്മാര്‍ക്കും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. ഇപ്പോഴും 29,000 ലധികം പ്രതിദിന കോവിഡ് കേസുകളാണ് ഡെന്മാര്‍ക്കിലുളളത്. അഞ്ച് ലക്ഷത്തിലധികം രോഗികളുമുണ്ട്.

നിലവില്‍ ഡെന്മാര്‍ക്കില്‍ ഒമിക്രോണ്‍ വ്യാപനം ശക്തമാണെങ്കിലും ജനങ്ങള്‍ക്കെല്ലാം മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ ഇനി അപകടമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുന്നതിന്റെ ഭാഗമായി സമ്പര്‍ക്ക പട്ടിക പ്രസിദ്ധീകരിക്കുന്ന ആപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചു. കടകളിലും റെസ്റ്റോറന്റുകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ആവശ്യമില്ല. ഇന്‍ഡോറുകളില്‍ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം നീക്കി. നിശാ ക്ലബുകളിലുള്‍പ്പടെ ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്