ഇറാനിയന്‍ തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു; മരിച്ചവരുടെ എണ്ണം 40 ആയി; 870 പേര്‍ക്ക് പരിക്ക്; 80 ശതമാനം തീ അണച്ചു

ഇറാനിലെ തുറമുഖത്തുണ്ടായ ഉഗ്രഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. 870 പേര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. ഇറാനിലെ ഷഹീദ് രജായി തുറമുഖത്താണ് കഴിഞ്ഞ ദിവസം ഉഗ്രസ്‌ഫോനം നടന്നത്. ഇന്നലെ വൈകിട്ടോടെ എണ്‍പതുശതമാനം തീ അണയ്ക്കാന്‍ കഴിഞ്ഞതായി ആഭ്യന്തരമന്ത്രി ഇസ്‌കന്ദര്‍ മൊമേനി വ്യക്തമാക്കി.

പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്തെ ബന്ദര്‍ അബ്ബാസ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏറ്റവും വലിയ തുറമുഖത്ത് കഴിഞ്ഞ ദിവസം രാവിലെയുണ്ടായ സ്‌ഫോടനത്തിനു വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഡിപ്പോയ്ക്കു തീപിടിച്ചതാകാം കാരണമെന്ന് ച ഇറേനിയന്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്കായി എത്തിച്ച ഇന്ധനം നിറച്ച കണ്ടെയ്‌നറുകള്‍ക്കു തീപിടിച്ചതാകാം കാരണമെന്ന് സമുദ്രസുരക്ഷാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആംബ്രേ ഇന്റലിജന്‍സ് അഭിപ്രായപ്പെട്ടു. റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന സോഡിയം പെര്‍ക്ലോറേറ്റ് എന്ന രാസവസ്തു അടുത്തിടെ തുറമുഖത്ത് ഇറക്കിയിരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍നിന്ന് രണ്ടു കപ്പലുകളില്‍ മിസൈല്‍ ഇന്ധനം ഇവിടെ എത്തിച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Latest Stories

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ, ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പി. വി. അൻവർ

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു