ഒപെക്, റഷ്യ ഉൽപാദനം കുറച്ചു, ക്രൂഡ് വില 71 ഡോളർ

ക്രൂഡ് ഓയിൽ വില ബാരലിന് 71 ഡോളറിലെത്തി. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് അസംസ്‌കൃത എണ്ണയുടെ വില 71 ഡോളറിലേക്കെത്തുന്നത്. ഇന്നലെ 71 .05 ഡോളർ വരെ വില ഉയർന്നു. 2014 ഡിസംബറിലാണ് ഇതിനു മുൻപ് വില 71 ഡോളറിനു മുകളിലെത്തിയത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഓപെകും റഷ്യയും ഉത്പാദനം വെട്ടികുറച്ചതാണ് ആഴ്ചകളായുള്ള വിലക്കയറ്റത്തിന് കാരണം. ഇന്ത്യയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില സർവകാല റെക്കോർഡിലേക്ക് ഉയരാൻ കാരണമായി സർക്കാരും എണ്ണ വിതരണ കമ്പനികളും പറയുന്ന ന്യായം ഇതാണ്.

കഴിഞ്ഞ വർഷമാണ് ഉത്പാദനം കുറഞ്ഞ തോതിലാക്കാൻ ഓപെകും റഷ്യയും തീരുമാനിച്ചത്. ഈ വർഷം ഉടനീളം ഉത്പാദനം കുറഞ്ഞ തോതിൽ തുടരാനാണ് അവരുടെ തീരുമാനം. സ്വാഭാവികമായും അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡിന്റെ വില ഉയർന്ന തോതിൽ തുടരാനാണ് സാധ്യത.

ഡോളറിന്റെ വില ഒട്ടുമിക്ക പ്രമുഖ കറൻസികൾക്കെതിരെയും താഴുന്നതും എണ്ണ വില ഉയരുന്നതിനു കാരണമാകുന്നു. നിക്ഷേപകർ കറൻസി മാർക്കറ്റിൽ നിന്ന് നിക്ഷേപം ക്രൂഡ് ഓയിൽ, സ്വർണ്ണം തുടങ്ങിയ ഉത്പന്നങ്ങളിലേക്ക് മാറ്റുന്നതാണ് ഇതിനു ഒരു കാരണം. ഏതാനും ആഴ്ചകളായി സ്വർണ്ണത്തിന്റെ വിലയും കൂടി വരികയാണ്.
എന്നാൽ വില മുന്നേറ്റത്തിനു തടയിടുന്നതിനു അമേരിക്ക ഉത്പാദനം കൂടിയിട്ടുണ്ട്. 2016 ജൂണിനു ശേഷം അവരുടെ ഉത്പാദനം സൗദി അറേബ്യക്ക് ഒപ്പമാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു