' ക്രൗഡ് സ്ട്രൈക്ക്' ബാധിച്ചത് ആഗോളതലത്തിൽ: വിമാന സർവീസുകൾ നിർത്തി, ബാങ്കിംഗ് മേഖല തകരാറിലായി; മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യത്തിൽ കോടികളുടെ ഇടിവ്

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായത് ബാധിച്ചത് ആഗോള തലത്തിൽ. ലോകത്തുടനീളമുള്ള സേവനങ്ങളെയാണ് തകരാർ ബാധിച്ചത്. ബാങ്കിംഗ് മേഖലയിലടക്കം ലോകത്തിലെ മുൻനിര കമ്പനികളെയും, യുഎഇ വിദേശകാര്യ മന്ത്രാലയത്തെയും, വിമാന സർവീസുകളെയും മറ്റുമാണ്. അതേസമയം മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യത്തിൽ മണിക്കൂറുകൾ കൊണ്ടുണ്ടായത് 1.9 ലക്ഷം കോടിയുടെ ഇടിവാണ്.

ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടർന്ന് ഇൻഡിഗോ 192 വിമാനസർവീസുകളാണ് റദ്ദാക്കിയത്. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോ ഉള്ള ഓപ്‌ഷൻ പോലും ലഭിച്ചില്ല. കൊച്ചി, കോഴിക്കോട് അന്താരാഷട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇൻഡിഗോ കൂടാതെ, ആകാശ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇൻ ജോലികളും താറുമാറായി. ബുക്കിങ്, ചെക്ക്-ഇൻ, റീഫണ്ട് സേവനങ്ങൾക്കാണ് തടസ്സങ്ങൾ നേരിട്ടത്. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് കമ്പനികൾ പിന്നീട് മാന്വൽ ചെക്കിൻ നടപടികളിലേക്ക് മാറുകയും ചെയ്തു.

ഇന്റർനെറ്റ് തടസ്സം യുഎഇ വിദേശകാര്യ മന്ത്രാലയത്തെയും ബാധിച്ചു. അറ്റസ്‌റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിക്കും വരെ ഇടപാടുകൾ നടത്തരുതെന്ന് മന്ത്രാലയം നിർദേശം നൽകി. അതേസമയം ബാങ്കുകൾ, എയർലൈൻസ്, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, ടിവി, റേഡിയോ ബ്രോഡ്‌കാസ്‌റ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ്സുകളെ തകരാർ ബാധിച്ചു.

അതേസമയം മൈക്രോസോഫ്റ്റിലുണ്ടായ സാങ്കേതിക തകരാർ ലോകമെമ്പാടുമുള്ള കമ്പനികളുടെ പ്രവർത്തനം താറുമാറാക്കിയപ്പോൾ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തിലും വൻ ഇടിവ് നേരിട്ടു. കഴിഞ്ഞ ദിവസത്തെ വിപണി ക്ലോസിങിനെ അപേക്ഷിച്ച് ഏതാണ്ട് 23 ബില്യൻ ഡോളറിന്റെ ഇടിവാണ് (അതായത് 1.9 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) ഇന്ന് മൈക്രോസോഫ്റ്റിന് നേരിടേണ്ടി വന്നത്. ഏകദേശം 0.71 ശതമാനം ഇടിവ് മൈക്രോസോഫ്റ്റ് നേരിട്ടുവെന്ന് സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിക്കുമ്പോഴുണ്ടായിരുന്ന ഓഹരി മൂല്യം 443.52 ഡോളറായിരുന്നെങ്കിൽ ഇന്ന് രാവിലെ ഇത് 440.37 വരെ ഇടി‌ഞ്ഞു. ടെക് ഭീമൻ ആപ്പിൾ കഴിഞ്ഞാൽ ലോകത്തു തന്നെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളിലൊന്നായാണ് മൈക്രോസോഫ്റ്റിനെ കണക്കാക്കുന്നത്.

ഉപയോഗത്തിനിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് ഉപഭോക്താക്കളെ വലച്ചത്. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, പിന്നീട് പ്രത്യക്ഷപ്പെടുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെട്ടു. തകരാറുകളുടെ സ്ക്രീൻഷോട്ടുകൾ വിൻഡോസ് ഉപഭോക്താക്കൾ സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കംപ്യൂട്ടറുകളിലെ സൈബർ സുരക്ഷാ പ്രതിരോധം നിയന്ത്രിക്കുന്ന ഫാൽക്കൺ സ്യൂട്ടിൻ്റെ ഭാഗമാണ് അപ്ഡേറ്റ്.

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിൻ്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റാണ് ഈ തകരാറിന് കാരണമായത്. ഇത് ബൂട്ട് ചെയ്യുമ്പോൾ പല വിൻഡോസ് സിസ്റ്റങ്ങളും ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് കാണിച്ചു. ഔട്ട്‌ലുക്ക്, ടീമുകൾ, ഓഫീസ് എന്നിവയുൾപ്പെടെ മൈക്രോസോഫ്റ്റിൻ്റെ 365 ആപ്പുകൾക്കും സേവനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന അടിസ്ഥാന പ്രശ്‌നം പരിഹരിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. എങ്കിലും പലയിടത്തും സേവനങ്ങളെ ബാധിക്കുന്നത് തുടരുകയാണ്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്