24 മണിക്കൂറിനിടെ അമേരിക്കയില്‍ 70,000 കോവിഡ് ബാധിതര്‍; ലോകത്ത് കോവിഡ് രോഗികൾ 1.39 കോടി

ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. നിലവില്‍ 1.39 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്.  ഇതുവരെ 5,92,677 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

ലോകത്ത് ഏറ്റുവമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 35,60,364 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 68,428 പേര്‍ക്കാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഈ സമയത്ത് 974 പേര്‍ രോഗം വന്ന് മരിച്ചതായും അമേരിക്കന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,38, 201 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

അമേരിക്കയ്ക്ക് തൊട്ടുപിന്നിലുളള ബ്രസീലിലും ഇന്ത്യയിലും കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യയില്‍ 10 ലക്ഷം കടന്നു. ബ്രസീലില്‍ 20 ലക്ഷത്തിന് മുകളിലാണ് രോഗം ബാധിച്ചവര്‍.

അതേസമയം യു.എസ്., ബ്രസീൽ, റഷ്യ, മെക്സിക്കോ, ഇറാൻ, പാകിസ്ഥാൻ, സൗദി, ബംഗ്ലാദേശ്, ഇറാഖ്, ഇൻഡൊനീഷ്യ, കസാക്കിസ്ഥാൻ, ഒമാൻ, ഫിലിപ്പീൻസ്, ബൊളീവിയ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. മെക്സിക്കോ (579), റഷ്യ (167), ഇറാൻ (198), ഇൻഡൊനീഷ്യ (76) എന്നിവിടങ്ങളിലാണ് കൂടുതൽ മരണം.

യു.എസിലെ ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റിന് കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചതായി സ്റ്റിറ്റ് അറിയിച്ചത്. ജൂൺ 20-ന് ഒക്‌ലഹോമയിൽനടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനൊപ്പം സ്റ്റിറ്റും പങ്കെടുത്തിരുന്നു. അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനം വർദ്ധിക്കാൻ ട്രംപിന്റെ റാലികൾ കാരണമായതായി പ്രാദേശിക ആരോഗ്യ പ്രവർത്തകർ ആരോപിച്ചു.

Latest Stories

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്