'നിയന്ത്രണം കടുക്കുന്നു'; ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ട്രംപ്

യെമനിലെ ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചെങ്കടലില്‍ യുഎസ് എയര്‍ക്രാഫ്റ്റുകള്‍ക്കെതിരെ ഹൂതികള്‍ നിരന്തര ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്റ് ആയി അധികാരത്തിലേറിയ ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ട ഒന്നുകൂടിയാണിത്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്. ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായായാണ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് ചെങ്കടലില്‍ അടക്കം സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയത്.

2020ൽ ഇത്തരത്തിൽ ഹൂതി വിമതരെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ബൈഡൻ വന്നതോടെ എടുത്തുകളഞ്ഞിരുന്നു. യെമനിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഹൂതി വിമതരുടെ കൈവശമാണ്. ഇവരുമായി സ്ഥിരം ആശയവിനിമയം നടത്തേണ്ടിവരുമെന്നതിനാൽ ഹൂതികളെ ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബൈഡൻ ഇവരെ ഭീകരപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചെങ്കടലിലൂടെ എത്തുന്ന കപ്പലുകള്‍ ആക്രമിക്കുന്നതു നിര്‍ത്തുമെന്ന് ഹൂതി വിമതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇസ്രേലി കപ്പലുകളെ തങ്ങള്‍ വീണ്ടും ആക്രമിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വരുന്നതുവരെ ഇസ്രേലി കപ്പലുകളെ ആക്രമിക്കുമെന്നും ഹൂതികൾ അറിയിച്ചിരുന്നു.

അമേരിക്ക, ബ്രിട്ടന്‍ എന്നിവടങ്ങളിലെ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്കും അവരുടെ പതാകകള്‍ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കുമെതിരായ സമുദ്ര ഉപരോധം നിര്‍ത്തുമെന്നും സെന്റര്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് അയച്ച ഇമെയിലില്‍ ഹൂതികള്‍ വ്യക്തമാക്കി. ഗാസ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പാക്കിയില്ലെങ്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വിശാലമായ ആക്രമണം പുനരാരംഭിക്കും. അമേരിക്കയോ, ബ്രിട്ടനോ, ഇസ്രയേലോ യെമനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ ഉപരോധം പുനഃസ്ഥാപിക്കുമെന്നും മിലിഷ്യ അറിയിച്ചു. അത്തരം നടപടികള്‍ മുന്‍കൂട്ടി ഷിപ്പിംഗ് കമ്പനികളെ അറിയിക്കും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ