ഗാസയിൽ ഹമാസും ഗോത്ര അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ; 27 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 മരണം. ദുഗ്മുഷ് ഗോത്രത്തിലെ സായുധരായ അംഗങ്ങളുമായിട്ടാണ് ഹമാസ് സംഘർഷത്തിലേർപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗിക പിൻമാറ്റത്തിനിടയിലാണ് പുതിയ ആക്രമണം. സംഘർഷത്തിൽ തങ്ങളുടെ എട്ട് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഗ്മുഷ് ഗോത്രത്തിലെ 19 അംഗങ്ങളും കൊല്ലപ്പെട്ടു.

ഗാസ നഗരത്തിലെ ജോർദാനിയൻ ആശുപത്രിക്ക് സമീപമാണ് സംഭവം. മുഖംമൂടി ധരിച്ച ഹമാസ് ആയുധധാരികൾ ഗോത്ര പോരാളികളുമായി വെടിവയ്പ്പ് നടത്തിയതായാണ് റിപ്പോർട്ട്. തെക്കൻ ഗാസ സിറ്റിയിലെ തൽ അൽ-ഹവാ പരിസരത്ത്, ദുഗ്മുഷ് അംഗങ്ങൾ തമ്പടിച്ചിരുന്ന ഒരു പാർപ്പിട സമുച്ചയം ആക്രമിക്കാൻ 300ൽ അധികം വരുന്ന ഹമാസ് സേനാംഗങ്ങൾ നീങ്ങിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ഗാസയിലെ ഏറ്റവും പ്രമുഖ ഗോത്രങ്ങളിലൊന്നായ ദുഗ്മുഷ് ദീർഘകാലമായി ഹമാസുമായി സംഘർഷത്തിലാണ്. ഈ ഗോത്രത്തിലെ അംഗങ്ങൾ മുൻപും പലതവണ ഹമാസുമായി ഏറ്റുമുട്ടിയിട്ടുണ്ട്. തങ്ങൾ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിരോധത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ഏതൊരു സായുധ പ്രവർത്തനവും കർശനമായി നേരിടുമെന്നും ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോയതോടെ ഗാസയിലെ പ്രദേശങ്ങളിൽ നിയന്ത്രണം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഹമാസ്. ഇസ്രായേലി ആക്രമണത്തിൽ അൽ-സബ്ര പരിസരത്തെ വീടുകൾ തകർന്നതിനെ തുടർന്നാണ് ദുഗ്മുഷ് ഗോത്രത്തിലുള്ളവർ മുൻപ് ജോർദാനിയൻ ആശുപത്രിയായി പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. അവിടെ ഹമാസിന് ഒരു പുതിയ താവളം സ്ഥാപിക്കുന്നതിനായി തങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി