ഇന്ത്യ - ഓസ്ട്രേലിയ മത്സരം കണ്ട് വിജയ് മല്യ; 'കള്ളന്‍... കള്ളന്‍...' എന്ന് കൂവി വിളിച്ച് കാണികള്‍

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് കടക്കെണിയിലായി രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയ്ക്ക് ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോള്‍ കൂക്കുവിളി. ലണ്ടനിലെ ഓവലില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കണ്ട് മടങ്ങവേയാണ് മല്യയെ തിരിച്ചറിഞ്ഞ് ഇന്ത്യക്കാരായ കാണികള്‍ “കള്ളന്‍… കള്ളന്‍…” എന്ന് കൂവി വിളിച്ചത്.

സ്റ്റേഡിയത്തിലേക്ക് മത്സരം കാണാനെത്തിയ വിജയ് മല്യയെ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞിരുന്നു. എന്നാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ കളി കാണാനാണ് താന്‍ ഇവിടെ എത്തിയതെന്നായിരുന്നു മല്യ പറഞ്ഞത്. തുടര്‍ന്ന് കളി കഴിഞ്ഞ് മടങ്ങിയപ്പോഴാണ് ഇന്ത്യക്കാരായ കാണികള്‍ “വിജയ് മല്യ ചോര്‍ ഹെ” എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. രാജ്യത്തോട് മാപ്പു പറയണമെന്നും ചിലര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

ഇത് വകവെയ്ക്കാതെ വാഹനത്തിലേക്ക് നീങ്ങിയ മല്യ “തന്റെ അമ്മയ്ക്ക് ഇത് വിഷമമുണ്ടാക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്” എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2016 മാര്‍ച്ചിലാണ് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കടന്നത്. അടുത്തിടെ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലും കോടതി തള്ളിയിരുന്നു. 9000 കോടി രൂപയാണ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി  വായ്പയെടുത്തിട്ടുള്ളത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ