പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേമട്ടില്‍ തിരിച്ചടിച്ച് ചൈനയും. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തുകയാണ് ചൈന ചെയ്തത്. ചൈനയ്ക്ക് 34% തീരുവയാണ് യുഎസ് പകരച്ചുങ്കം ചുമത്തിയത്. നേരത്തെ കാനഡയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25% പകരച്ചുങ്കം ചുമത്തിയിരുന്നു.

നിലവിലുള്ള തീരുവയ്ക്ക് പുറമേയായിരിക്കും 34% പുതിയ തീരുവയേര്‍പ്പെടുത്തുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നേരത്തെ ഗാഡോലിനിയം ഉള്‍പ്പെടെ ഏഴ് അപൂര്‍വ ധാതുക്കള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈനീസ് വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. യുഎസ് തീരുമാനത്തിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന നേരത്തെ അറിയിച്ചിരുന്നു.

യൂറോപ്പിന് മുകളില്‍ യുഎസ് ഏര്‍പ്പെടുത്താനിരിക്കുന്ന താരിഫുകള്‍ സംബന്ധിച്ച് വ്യക്തത വരുന്നത് വരെ യുഎസില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ആവശ്യപ്പെട്ടിരുന്നു. യുഎസിന്റെ പുതിയ താരിഫുകള്‍ യൂറോപ്പിനും ലോകത്തിനുമെതിരായ ഡൊണള്‍ഡ് ട്രംപിന്റെ ക്രൂരവും അടിസ്ഥാനരഹിതവുമായ നീക്കമാണ്. യുഎസ് പ്രഖ്യാപിച്ച താരിഫുകള്‍ സംബന്ധിച്ച് വ്യക്തത വരാത്തിടത്തോളം യുഎസില്‍ നടത്താനിരിക്കുന്ന ഭാവി നിക്ഷേപങ്ങള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് മക്രോ ആവശ്യപ്പെട്ടു. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം യുഎസ് കൂടുതല്‍ ദുര്‍ബലവും ദരിദ്രവുമാകും. ട്രംപിന്റെ താരിഫ് പ്രഖ്യാപനം യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും മക്രോ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ