ലൈംഗിക തൊഴിലാളിയുമായി ചാറ്റിംഗ്, മെസേജുകള്‍ ഭാര്യ പൊക്കി; ആപ്പിളിനെതിരെ പരാതിയുമായി വ്യവസായി രംഗത്ത്

പൊട്ടിച്ചിരിപ്പിക്കുന്ന നിയമ പോരാട്ടവുമായി ഇംഗ്ലണ്ട് വ്യവസായി. ടെക് ഭീമനായ ആപ്പിളിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ വ്യവസായിയുടെ വാര്‍ത്ത അറിയുന്നവരില്‍ ചിരി പടരുകയാണ്. ആപ്പിളിന്റെ സാങ്കേതിക തകരാറ് മൂലം തന്റെ ദാമ്പത്യ ജീവിതം തകര്‍ന്നുവെന്ന ആരോപണവുമായാണ് വ്യവസായി രംഗത്തെത്തിയിട്ടുള്ളത്.

ഐ ഫോണിലെ ഐ മെസേജിലൂടെ താന്‍ അയച്ച മെസേജുകള്‍ ഐ മാക്കിലൂടെ ഭാര്യ വായിച്ചതിനെ തുടര്‍ന്ന് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. ഇത് തുടര്‍ന്നാണ് കമ്പനിയ്‌ക്കെതിരെ നിയമപോരാട്ടവുമായെത്തിയ വ്യവസായി വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ കമ്പനിയ്‌ക്കെതിരെയുള്ള നിയമ പോരാട്ടത്തേക്കാള്‍ വ്യവസായി ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യത്തിലാണ്.

ആര്‍ക്കാണ് വ്യവസായി മെസേജുകള്‍ അയച്ചതെന്നറിഞ്ഞതോടെയാണ് ആളുകളില്‍ ചിരിപടരുന്നത്. കഴിഞ്ഞ കുറച്ച് കാലമായി വ്യവസായി തന്റെ ഐ ഫോണിലൂടെ ലൈംഗിക തൊഴിലാളികള്‍ക്ക് നിരന്തരം മെസേജുകള്‍ അയച്ചിരുന്നു. വിവരം ഭാര്യ അറിയാതിരിക്കാന്‍ സന്ദേശങ്ങള്‍ ഉടന്‍ തന്നെ ഇയാള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ആപ്പിള്‍ ഐഡിയില്‍ മെസേജുകള്‍ സിങ്ക്രണൈസ് ചെയ്തിരുന്നതാണ് ഇയാള്‍ക്ക് വിനയായത്. ഐ ഫോണില്‍ നിന്ന് മെസേജുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും ആപ്പിള്‍ ഐഡി ലിങ്ക് ചെയ്ത ഐ മാക്കിലൂടെ ഇയാളുടെ ഭാര്യ മെസേജുകള്‍ എല്ലാം തന്നെ വായിക്കുകയായിരുന്നു. ഇതോടെയാണ് വ്യവസായി ആപ്പിലായത്.

മെസേജുകള്‍ എല്ലാം ഭാര്യ കണ്ടെത്തിയതോടെയാണ് വ്യവസായിയോട് വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതെ വ്യവസായി ആപ്പിളിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ