'മിസൈല്‍ വിട്ട് എല്ലാം തകര്‍ക്കാന്‍ എനിക്ക് ഒരു മിനിറ്റ് മതി'; ബോറിസ് ജോണ്‍സണെ വിരട്ടി പുടിന്‍

ഫോണ്‍ സംഭാഷണത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഭീഷണിപ്പെടുത്തിയെന്ന് ബ്രിട്ടണ്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ വെളിപ്പെടുത്തല്‍. മിസൈല്‍ അയച്ച് എല്ലാം തകര്‍ത്തു കളയുമെന്ന് ഫോണിലൂടെ പുടിന്‍ ഭീഷണി മുഴക്കിയെന്ന് ബോറിസ് ബിബിസിയുടെ പുതിയ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തി

‘എനിക്ക് ബോറിസിനെ ഉപദ്രവിക്കണമെന്ന് ഒട്ടും ആഗ്രഹമില്ല, പക്ഷേ, മിസൈല്‍ വിട്ട് എല്ലാം അവസാനിപ്പിക്കാന്‍ ഒരു മിനിറ്റ് മതിയെന്ന് അറിയാമല്ലോ’ എന്ന മട്ടിലായിരുന്നു പുട്ടിന്‍ സംസാരിച്ചതെന്ന് ബോറിസ് വെളിപ്പെടുത്തി.

ഉക്രെയ്‌നില്‍ ആക്രമണം തുടങ്ങുന്നതിനു തൊട്ടു മുമ്പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണെ പുടിന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ അന്നു മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയപ്പോള്‍ ബ്രിട്ടനും റഷ്യയും മനഃപൂര്‍വം ഒഴിവാക്കിയിരുന്ന സംഭാഷണ ശകലങ്ങളാണ് ബിബിസി ‘പുട്ടിന്‍ വേസസ് ദ് വെസ്റ്റ്’ എന്ന ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

Latest Stories

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ