'മോദി ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിക്കുകയാണ്': പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനവുമായി ശതകോടീശ്വരൻ ജോർജ്ജ് സോറോസ്

ദേശീയത, പിറകോട്ട് പോവുന്നതിനു പകരം, കൂടുതൽ മുന്നേറി. ഇതിന്റെ ഏറ്റവും വലിയതും ഭയപ്പെടുത്തുന്നതുമായ തിരിച്ചടി ഇന്ത്യയിൽ നിന്നാണ് ഉണ്ടയായിരിക്കുന്നത്. ഇന്ത്യയിൽ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിക്കുകയാണ്, അർദ്ധ സ്വയംഭരണാധികാരമുള്ള മുസ്‌ലിം പ്രദേശമായ കശ്മീരിൽ ശിക്ഷാനടപടികൾ ചുമത്തുകയും ദശലക്ഷക്കണക്കിന് മുസ്‌ലിമുകൾക്ക് അവരുടെ പൗരത്വം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, ഡാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രസംഗിച്ച ശതകോടീശ്വരൻ ജോർജ്ജ് സോറോസ് പറഞ്ഞു.

ആഗോള, രാഷ്ട്രീയ, സാങ്കേതിക വിഷയങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ് ശതകോടീശ്വരനായ ജോർജ്ജ് സോറോസ് ദാവോസിൽ പ്രസംഗം നടത്തിയത്. തന്റെ പ്രസംഗത്തിൽ ജോർജ്ജ് സോറോസ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെയും വിമർശിച്ചു. പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക ടീം സമ്പദ്‌വ്യവസ്ഥയെ ചൂടാക്കുന്നു. “അമിതമായി ചൂടായ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ നേരം തിളപ്പിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. “ഇതെല്ലാം തിരഞ്ഞെടുപ്പിനോടടുത്താണ് സംഭവിച്ചിരുന്നതെങ്കിൽ, അത് അദ്ദേഹത്തിന്റെ വീണ്ടുമുള്ള തിരഞ്ഞെടുപ്പിന് ഉറപ്പു നൽകുമായിരുന്നു. തിരഞ്ഞെടുപ്പ് ഇനിയും 10 മാസം അകലെയാണ്, വിപ്ലവകരമായ സാഹചര്യത്തിൽ, അതൊരു ആജീവനാന്ത കാലമാണ് എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം, ജോർജ്ജ് സോറോസ് പറഞ്ഞു.

Latest Stories

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍