കാബൂളില്‍ 36 മണിക്കൂറിനുള്ളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകും; മുന്നറിയിപ്പുമായി ബെെഡൻ

അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. 36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്ഥിത അതീവ ഗുരുതരമായി തുടരുകയാണെന്നും വൈറ്റ് ഹൗസ് ഇറക്കിയ പത്രക്കുറിപ്പിൽ ബൈഡൻ പറയുന്നു. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നു. വ്യക്തവും വിശ്വസ യോഗ്യവുമായ ഭീഷണിയുണ്ടെന്നും വിമാനത്താവള ഗേറ്റിന് സമീപത്തുനിന്നും അമേരിക്കൻ പൗരൻമാർ ഉടൻ മാറണമെന്നും കാബൂളിലെ യു.എസ് എംബസി അറിയിച്ചു.

 കാബൂള്‍ വിമാനത്താവളത്തിൽ അടുത്ത 24 മണിക്കൂറിനും 36 മണിക്കൂറിനുമുള്ളില്‍ ഭീകരാക്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം അഫ്ഗാനില്‍ നിന്നുള്ള ആളുകളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തി. രക്ഷാദൗത്യത്തിനുള്ള യു.കെയുടെ അവസാന വിമാനവും കാബൂൾ വിട്ടു. അവസാന നിമിഷം വരെയും ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. യു.കെ, ഫ്രാൻസ്, ആസ്ട്രേലിയ തുടങ്ങി മിക്ക രാജ്യങ്ങളും ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിച്ചിട്ടുണ്ട്.

ഇനി രണ്ടു ദിവസം മാത്രമാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ അവശേഷിക്കുന്നത്. അതിനാല്‍ അമേരിക്കയും സേനാ പിന്മാറ്റം തുടങ്ങി. ഐഎസ്കെയുടെ നങ്കർഹാർ പ്രവിശ്യയിലെ ഐഎസ് ഖുറാസാന്റെ താവളത്തിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്ക അറിയിച്ചു. ഐഎസ്കെയുടെ ഏറ്റവും ഉന്നതരായ നേതാക്കൾ തന്നെയാണ് കൊല്ലപ്പെട്ടതെന്നും അമേരിക്ക അവകാശപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ