ഇലോണ്‍ മസ്‌ക് ഇസ്രയേലില്‍; പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി; ഹമാസ് ആക്രമിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു; 'എക്‌സില്‍' പൊരിഞ്ഞ പോര്

ഹമാസ് ഭീകരര്‍ ആക്രമിച്ച ഇസ്രയേലിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി കൂടിക്കാഴ്ചയും അദേഹം നടത്തി. ഇസ്രയേലില്‍ ആക്രമണം നടന്ന വിവിധ സ്ഥലങ്ങള്‍ അദേഹം സന്ദര്‍ശിച്ചു.

ഗാസയെ തീവ്രവാദമുക്തമാക്കിയ ശേഷം പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്നും അദേഹം പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് കടന്നുകയറിയ കഫര്‍ അസ കിബ്ബുസില്‍ ആക്രമണത്തിനിരയായ ചില വീടുകളില്‍ മസ്‌ക് എത്തി. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹം ഇസ്രായേല്‍ അനുമതിയില്ലാതെ ഗസ്സയിലടക്കം പ്രവര്‍ത്തിക്കില്ലെന്നതു സംബന്ധിച്ച് കരാറിലെത്തിയതായും ഇസ്രായേല്‍ വാര്‍ത്താവിനിമയ മന്ത്രി ശ്ലോമോ കര്‍ഹി വ്യക്തമാക്കി.

ഇലോണ്‍ മസ്‌ക് ഇസ്രയേല്‍ സന്ദര്‍ശിച്ചതിനെതിരെ ‘എക്‌സില്‍’ രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദേഹം ഗാസയും സന്ദര്‍ശിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സ് അടക്കം ഇസ്രയേല്‍ അനുകൂല പോസ്റ്റുകള്‍ക്കാണ് പ്രധാനം കൊടുക്കുന്നതെന്ന് മസ്‌കിന്റെ സന്ദര്‍ശനത്തോടെ വ്യക്തമായെന്നും ചിലര്‍ വാദിക്കുന്നു.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ