ഖമനേയിക്ക് താൽകാലിക പിൻഗാമിയായി ആയത്തൊള്ള അറാഫി; പുതിയ ഐആർജിസി കമാൻഡറെയും നിയമിച്ചു

പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ ഭരണകർത്താക്കളെ നിശ്ചയിച്ച് ഇറാൻ. രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തു.

പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവിൽ കാലയളവിൽ പരമോന്നത നേതാവിൻ്റെ ചുമതല അറാഫി വഹിക്കുമെന്ന് ഇറാൻ അറിയിച്ചു. ഖമനേയിയോട് അടുത്ത ബന്ധമുണ്ടായിരുന്ന ആത്മീയ നേതാവാണ്‌ അയത്തൊള്ള അറാഫി.

അമേരിക്കൻ താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് പുതിയ കമാൻഡർ ഇൻ ചീഫിനെയും ഇറാൻ നിയമിച്ചു. മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിട്ടറി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്.

ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാൻഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചത്. ഇറാനും അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സേനയും തമ്മിലുള്ള സായുധ പോരാട്ടങ്ങൾ തുടരുന്നതിനിടെയാണ് നിയമനം.

Latest Stories

'അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ നടപടി വേണം, അടിയന്തര സുരക്ഷ കൗൺസിൽ ചേരണം' ; യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ

ഖമനേയിയുടെ വിശുദ്ധമായ രക്തം വെറുതെയാകില്ല, പകരം വീട്ടും; ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികൾ ഖേദിക്കേണ്ടി വരും: ഇറാൻ പ്രസിഡന്റ്

ഒമാനിൽ ഇന്ധനടാങ്കറിന് നേരെ ആക്രമണം; കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാർ; ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം: 'ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

'അടുത്ത മഴയ്ക്ക് മുൻപ് എല്ലാവർക്കും വീട്'; വയനാട് ടൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

രക്തമാണ് ലോകത്തിന്റെ കറൻസി

നാഗ്പൂരില്‍ സ്ഫോടകവസ്തു നിർമ്മാണ യൂണിറ്റിൽ വന്‍സ്ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്

കത്തിക്കയറി സ്വർണം, ഒറ്റയടിക്ക് പവന് കൂടിയത് 3,200 രൂപ; ഇന്നത്തെ വില

തിരിച്ചടി ശക്തമാക്കി ഇറാന്‍, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

'ജനങ്ങൾക്ക് വേണ്ടത് സമാധാനം, സാധാരണക്കാരെ കൊല്ലുന്നത് തടയണം'; ട്രംപിനും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് സൊഹ്റാൻ മംദാനി