നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ച്‌ ആക്രമണം, അഞ്ച് പേർ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ

തെക്കുകിഴക്കൻ നോർവെയിൽ ആയുധധാരിയായ ഒരാൾ അമ്പും വില്ലും ഉപയോഗിച്ച്  ബുധനാഴ്ച അഞ്ച് പേരെ കൊല്ലുകയും രണ്ട് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കോങ്സ്ബെർഗിലെ ടൗൺ സെന്ററിലെ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്, എന്നാൽ ഭീകരവാദ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

അഞ്ച് പേർ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ ഒയ്വിന്ദ് ആസ് സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലെ അതീവ ഗുരുതര പരിചരണ വിഭാഗത്തിൽ ആണെങ്കിലും ഇവരുടെ ജീവന് ഭീഷണിയില്ലെന്ന് ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിക്കേറ്റവരിൽ ഒരാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. “അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാൾ മാത്രമേ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നും ഒയ്വിന്ദ് ആസ് പറഞ്ഞു.

കോംഗ്സ്ബർഗിൽ താമസിക്കുന്ന 37-കാരനായ ഡാനിഷ് പൗരനാണ് അക്രമിയെന്ന്‌ പൊലീസ് തിരിച്ചറിഞ്ഞു. അക്രമി നോർവീജിയൻ ആണെന്ന ടെലിവിഷൻ റിപ്പോർട്ടുകളെ ഒയ്വിന്ദ് ആസ് തള്ളി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ