ഉക്രൈന് ആയുധം എത്തിക്കും; ഓസ്‌ട്രേലിയ

റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഉക്രൈന് സഹായവുമായി ഓസ്‌ട്രേലിയയും. ഉക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധം എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ നാറ്റോ സഖ്യകകക്ഷികളിലൂടെ വേണ്ട സഹായമെത്തിക്കുമെന്നും അതാണ് ഏറ്റവും റലപ്രദമായ മാര്‍ഗം എന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം ഓസ്‌ട്രേലിയയില്‍ റഷ്യന്‍ ചാനലായ റഷ്യ ടുഡെ ടിവിയുടെ സംപ്രേഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

റഷ്യയുടെ അധിനിവേശത്തെ ചെറുത്ത് നില്‍ക്കാന്‍ ഉക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്, ജര്‍മനി എന്നിവയടക്കമുള്ള രാജ്യങ്ങളും അറിയിച്ചു. ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും നല്‍കുമെന്ന് ജര്‍മ്മനിയും 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ‘സ്റ്റിംഗര്‍’ ഉപരിതല മിസൈലുകളും ഉക്രൈന് നല്‍കുമെന്ന് ബെര്‍ലിനും അറിയിച്ചു.

നേരത്തെ റഷ്യയ്ക്ക് എതിരായി ഉണ്ടായിരുന്ന സ്വിഫ്റ്റ് ഉപരോധത്തിനും ജര്‍മനി പിന്തുണ നല്‍കിയിരുന്നു. യുക്രൈന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയവും അറിയിച്ചു. ഉക്രൈന് സൈനിക സഹായമായി 350 മില്യണ്‍ ഡോളര്‍ കൂടി അമേരിക്ക അനുവദിച്ചു.

റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള റഷ്യന്‍ സമ്പത്തുകള്‍ മരവിപ്പിക്കും. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

സ്വയം പ്രതിരോധത്തിനായി ഉക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചിരുന്നു. 300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാന്‍സ് യുക്രൈന് നല്‍കുമെന്നും അവര്‍ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ നല്‍കുമെന്നും മാക്രോണ്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് മുമ്പ് സഹായവും ബജറ്റ് പിന്തുണയും നല്‍കിയിട്ടുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ