എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കൂട്ട അവധി; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം

എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കൂട്ട അവധിയെ തുടർന്ന് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം. ഷട്ട്ഡൗണ്‍ 37ാം ദിവസത്തിലെത്തുമ്പോഴാണ് ഈ നിർണായക നീക്കം. അതേസമയം വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചത് അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബജറ്റ് പാസാകാത്തതിനെ തുടര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണിലേക്ക് അമേരിക്ക നീങ്ങിയത്.

എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടമായി അവധിയെടുക്കുന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് ഏവിയേഷന്‍ വിഭാഗം എത്തിയത്. 40 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ അപര്യാപ്തതമൂലം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകളെ നിയന്ത്രണം ബാധിക്കില്ല എന്ന് അറിയിച്ചെങ്കിലും ചില വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകളും ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്.

നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റാന്‍ സാധിക്കുമെന്നും അല്ലാത്തപക്ഷം പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നും ഏവിയേഷന്‍ വിഭാഗം അറിയിച്ചു. നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയ വിമാനത്താവളങ്ങളില്‍ തിരക്കേറിയ വിമാനത്താവളങ്ങളും ഉണ്ട്. ലോകത്തെ ഏറ്റവും തിരക്കുള്ള ജോര്‍ജിയയിലെ ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളവും നിയന്ത്രണമേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടും.

Latest Stories

സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റിംഗ് ശൈലി നോക്കി പഠിക്കാനാണ് സഞ്ജുവിനോട് ഞാൻ പറഞ്ഞത്: സാംസൺ വിശ്വനാഥ്

'ഒരു മകന്റെ ഏറ്റവും വലിയ സ്വപ്നം'; പിതാവിന് ജേഴ്സിയും മെഡലും നൽകി ആദരിച്ച് ശിവം ദുബെ

സഞ്ജു അന്ന് എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിൽ നിന്ന് എനിക്ക് മനസിലായി എന്തുകൊണ്ടാണ് അവൻ എല്ലാവർക്കും പ്രിയപെട്ടവനായതെന്ന്: സൂര്യകുമാർ യാദവ്

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു