അഞ്ച് വര്‍ഷത്തിനു ശേഷം ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ സന്ദേശം പുറത്ത്; പകരം ചോദിക്കുമെന്ന് ഭീഷണി

അഞ്ച് വര്‍ഷത്തിനു ശേഷം ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ സന്ദേശം പുറത്ത്. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അല്‍ ഫുര്‍ഖാന്‍ മീഡിയയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെ അഭിസംബോധന ചെയ്താണ് ഐ.എസ് തലവന്‍ സംസാരിക്കുന്നത്.

ഈ ദൃശ്യങ്ങളില്‍ ബാഗ്ദാദിയൊഴിച്ച് പ്രത്യക്ഷപ്പെടുന്നവരുട മുഖം അവ്യക്തമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഐ.എസ് നടത്തിയ തീവ്രവാദ ആക്രമണങ്ങളെ കുറിച്ച് ബാഗ്ദാദി പറയുന്നുണ്ട്. “ബഗൂസ് യുദ്ധം കഴിഞ്ഞു” എന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി സന്ദേശത്തില്‍ അറിയിച്ചു. തങ്ങളുടെ അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കുമെന്ന് ഭീഷണിയും ബാഗ്ദാദിയുടെ വീഡിയോ സന്ദേശത്തിലുണ്ട്.

അതേസമയം ഔദ്യോഗികമായി ഇത് ബാഗ്ദാദിയാണോ എന്നതിന് സ്ഥിരീകരണമില്ല.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്