'ഭൂമിക്ക് പുതിയൊരു ചന്ദ്രൻ'; മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം

ആകാശത്തെ അമ്പിളി മാമന് കൂട്ടായി ഭൂമിക്ക് പുതിയൊരു ചന്ദ്രൻ. പുതുതായ് എത്തിയ കുഞ്ഞൻ ചന്ദ്രനും ഇനി ആകാശത്തുണ്ടാകും. അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് ഈ കുഞ്ഞ് ചന്ദ്രന്‍. ഒരു സ്കൂൾ ബസിന്‍റെ വലിപ്പം മാത്രമുള്ള ഈ ഛിന്നഗ്രഹം 57 ദിവസത്തേക്ക് മാത്രമേ ഭൂമിയെ ചുറ്റുകയുള്ളൂ.

‘2024 PT5’എന്ന് പേരുള്ള ഛിന്നഗ്രഹത്തിനെയാണ് മിനി മൂൺ എന്ന് വിളിക്കുന്നത്. കഴിഞ്ഞ ദിവസം അടുത്തുകൂടെ കടന്നുപോയ കുഞ്ഞൻ ചന്ദ്രനെ ഭൂമിയുടെ ഗുരുത്വാകർഷണം ബലമായി പിടിച്ചെടുക്കുകയായിരുന്നു. 57 ദിവസത്തേക്ക് മാത്രമേ ഈ കുഞ്ഞൻ ചന്ദ്രൻ ഭൂമിയെ ചുറ്റുകയുള്ളൂ. ഇനിയുള്ള രണ്ട് മാസക്കാലത്തെ ചുറ്റൽ കഴിഞ്ഞ് നവംബർ 25-ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മടങ്ങുന്ന മിനി മൂൺ 2055-ൽ ഭൂമിക്കടുത്ത് തിരിച്ചെത്തുമെന്നാണ് വിദഗ്ദർ പറയുന്നത്.

ഇതിന് മുൻപും ഛിന്നഗ്രഹങ്ങൾ ഭൂമിയോടടുത്തെത്തിയ സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭൂമിയെ ഭ്രമണം ചെയ്യുന്നത് അപൂര്‍വമാണ്. 1981ലും 2022ലുമാണ് സമാന മിനി മൂണ്‍ പ്രതിഭാസങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 10 മീറ്റർ വ്യാസമുള്ള 2024 പിടി5 ഛിന്നഗ്രഹം ഇത്തിരിക്കുഞ്ഞനാണ്. ഈ ഛിന്നഗ്രഹത്തെ പ്രത്യേക ഉപകരണങ്ങളില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താനാകില്ല.

അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് അടുത്ത് ഏകദേശം 4.5 ദശലക്ഷം കിലോമീറ്റർ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അതേസമയം നവംബർ അവസാനത്തോടെ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തില്‍ നിന്ന് അകലുകയും ബഹിരാകാശ വിദൂരതയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..