‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

ഇറാൻ വെടിവെച്ചു വീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ ജീവനോടെ കണ്ടെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമാപ്. പൈലറ്റിനെ പുറത്തെത്തിച്ചതായാണ് റിപ്പോർട്ട്. ട്രംപിന്റെ നിർദ്ദേശപ്രകാരം പൈലറ്റിനെ കണ്ടെത്താൻ യുഎസ് സൈന്യം ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് ഇറാനിലേക്ക് അയച്ചിരുന്നത്.

‘നമ്മൾ അദ്ദേഹത്തെ കണ്ടെത്തി! കഴിഞ്ഞ കുറേ മണിക്കൂറുകളായി, യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിലിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഒന്ന് നടത്തി. ക്രൂ ഓഫീസർമാരിലൊരാളായ കേണലിനെ കണ്ടെത്തി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്!. ശത്രുരാജ്യത്തിന്റെ കൈകളിൽ നിന്ന് രണ്ട് യുഎസ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത് യുഎസ് സൈനിക ചരിത്രത്തിൽ ഇതാദ്യമാണ്’ ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു.

കഴി‍ഞ്ഞ വെള്ളിയാഴ്ചയാണ് പൈലറ്റും ആയുധ നിയന്ത്രണ ഓഫീസറുമടങ്ങുന്ന അമേരിക്കൻ യുദ്ധവിമാനം ഇറാൻ വെടിവച്ചിട്ടത്. ഓഫീസറെ രക്ഷപ്പെടുത്തിയെങ്കിലും പൈലറ്റിനെ കാണാതാവുകയായിരുന്നു.

Latest Stories

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ

'ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോ? ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് മുന്നോട്ടെടുത്തു'; പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ

മദ്യനികുതി ഇളവ്; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം, ശതകോടികളുടെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചുവെന്നും വിമർശനം

'കോടതി വിധി അംഗീകരിക്കുന്നു, പറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും'; മേയർ വി വി രാജേഷ്

'പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ സർക്കാർ എന്ന് മന്ത്രി എന്‍ ഷംസുദീന്‍, ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി വിജയൻ'; നിയമസഭയില്‍ വാക്പോര്

'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

'കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം, പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ'; വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ