ചങ്കൂറ്റത്തോടെ അക്രമികള്‍ക്ക് നേരെ പാഞ്ഞടുത്ത് 'ബുള്ളറ്റ്'; വളര്‍ത്തുനായ രക്ഷപ്പെടുത്തിയത് രണ്ട് ജീവന്‍

അമേരിക്കയിലെ ഒരു സ്റ്റോറില്‍ തോക്കുമായി എത്തിയ അക്രമി സംഘത്തെ കീഴ്‌പ്പെടുത്തി ബുള്ളറ്റ് എന്ന് പേരുള്ള വളര്‍ത്തുനായ. ഫിലാഡല്‍ഫിയ ടോറസ്ഡെയല്‍ അവന്യൂവിലെ ‘ബിഗ് എ’ എന്ന് സ്റ്റോറിലാണ് സംഭവം. വളര്‍ത്തുനായയുടെ ഇടപെടല്‍മൂലം രണ്ട് പേരുടെ ജീവന്‍ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്റ്റോറില്‍ കവര്‍ച്ച നടത്താനായി രണ്ടുപേര്‍ എത്തിയത്. തോക്കുകളുമായി എത്തിയ ഇവര്‍ സ്റ്റോര്‍ ക്ലര്‍ക്കായ യുവതിക്കും മാനേജര്‍ക്കും നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഈ സമയത്ത് ബുള്ളറ്റ് അക്രമികള്‍ക്ക് നേരെ ചാടിയടുത്ത് തോക്ക് തട്ടിയെടുക്കാനുള്ള ശ്രമം നടത്തി. നായ അക്രമികളെ നേരിടാന്‍ തുടങ്ങിയതോടെ യുവതി തന്റെ കൈയിലുണ്ടായിരുന്ന തോക്ക് കൊണ്ട് അക്രമിക്ക് നേരേ വെടിയുതിര്‍ത്തു. ഇതോടെ അക്രമികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയില്‍ ക്ലര്‍ക്കിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ സ്റ്റോര്‍ ക്ലാര്‍ക്കായ യുവതിക്ക് പരിക്കേറ്റു. ഇവര്‍ ജെഫേഴ്സണ്‍-ടോറസ്ഡെയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുള്ളറ്റ് സമയോചിതമായി ഇടപെട്ടില്ലായിരുന്നു എങ്കില്‍ പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു എന്നും തനിക്കും ക്ലര്‍ക്കിനും ജീവന്‍ നഷ്ടമാകുമായിരുന്നു എന്നും സ്റ്റോര്‍ മാനേജറായ സാമി ആലുബേഹി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച തോക്കുകളിലൊന്ന് പോലീസ് കണ്ടെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ