പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിനുള്ളില്‍ സംവരണം, 2024 തൂത്തുവാരാന്‍ പൂഴിക്കടകനുമായി മോദി

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തൂത്തുവാരാന്‍ പുതിയ പൂഴിക്കടകനുമായി മോദി. പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള( ഒ ബി സി ) സംവരണത്തില്‍ വിവിധ ഉപജാതികള്‍ക്ക് പ്രത്യേക സംവരണം നല്‍കാനുള്ള നിയമ നിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടത്തും. ഇതിനായി 2027 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് രോഹിണിയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മീഷന്‍ ഈ മാസം ജനുവരി 31 ന്  കേന്ദ്ര സര്‍ക്കരിന് റിപ്പോര്‍ട്ടു നല്‍കും.

ഇന്ത്യയിലാകമാനം 2666 പിന്നോക്ക ജാതികളാണ് ഒ ബി സി കാറ്റഗറിയില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ സാമൂഹ്യപരമായും സാമ്പത്തികപരമായും ഉയര്‍ന്ന് നില്‍ക്കുന്ന ചില പ്രധാന പിന്നോക്ക ജാതികള്‍ക്ക് മാത്രമേ സംവരണത്തിന്റെ ഗുണം കി്ട്ടുന്നുളളുവെന്നാണ് കണ്ടെത്തല്‍ . യാദവര്‍, ജാട്ടുകള്‍, കുര്‍മികള്‍ , വൊക്കലിംഗര്‍, സെയ്‌നികള്‍, തേവര്‍മാര്‍, ഈഴവര്‍ തുടങ്ങി ഒരോ പ്രദേശങ്ങളിലും സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക സ്വാധീനം വളരെയേറെ ചെലുത്തുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രമേ ഒ ബി സി സംവരണം കൊണ്ടു ഗുണം ലഭിക്കുന്നുള്ളുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഇവയിലെ തന്നെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം ഉപവിഭാഗങ്ങളും, മററു പിന്നോക്ക ജാതി സമൂഹങ്ങളും ഉണ്ട്. ഇവര്‍ക്ക്് നിലവില്‍ ലഭിക്കുന്ന സംവരണത്തിനുളളില്‍ തന്നെ പ്രത്യേക സംവരണം നല്‍കാനുളള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത.് മേല്‍പ്പറഞ്ഞ സംവരണ സമുദായങ്ങളിലൊക്കെ തന്നെ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കാത്ത ഉപജാതി വിഭാഗങ്ങള്‍ ഉണ്ട്. അവരാകട്ടെ സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം ലഭിക്കുന്നവരുമാണ് അവര്‍ക്കും പ്രയോജനം ലഭിച്ചാല്‍ മാത്രമേ സംവരണം കൊണ്ടുണ്ടാകേണ്ട സാമൂഹ്യ പുരോഗതി ഈ വിഭാഗങ്ങള്‍ക്കുണ്ടാകൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.

2019 ലോക് സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ ബി ജെപിക്ക് വലിയ പിന്തുണ നല്‍കിയത് ഉത്തരേന്ത്യയിലെ പിന്നോക്ക സമുദായങ്ങളാണ്. എന്നാല്‍ 2024 ലെ തിരഞ്ഞെടുപ്പിന്‍ മോദിക്ക് പിന്തുണ നല്‍കിയ ഈ വിഭാഗങ്ങളുടെ വോട്ടുകള്‍ ഭി്ന്നിപ്പിക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ ഒരു മുഴും മുമ്പെ എറിയുന്നത്. ബിഹാറില്‍ നീതിഷ്‌കുമാറും ലാലുവിന്റെ മകന്‍ തേജസി യാദവും തമ്മിലുള്ള കൂട്ടുമുന്നണി ബി ജെ പിയുടെ സീറ്റു പ്രതീക്ഷകളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. അതോടൊപ്പം രാജസ്ഥാനിലും യു പിയിലും മധ്യപ്രദേശിലുമെല്ലാം വരുന്ന തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന പിന്നോക്ക വോട്ടുകള്‍ക്ക് കാര്യമായി കുറവുണ്ടാകുമെന്ന് ബി ജെ പിക്ക് നന്നായി അറിയാം. അത്തരമൊരു സാധ്യതയെ മുന്‍കൂട്ടി തടയുക എന്നതാണ് സംവരണത്തിനുള്ളിലെ സംവരണത്തിന്റെ ലക്ഷ്യം.

Latest Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ

225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; അനധികൃത നിര്‍മാണമാണ് തകര്‍ത്തതെന്ന് വിശദീകരണം; വ്യാപക പ്രതിഷേധം

ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ തീപിടുത്തം; വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു