'കുന്തിരിക്കം വീണ് പൊള്ളലേറ്റതിന് തെളിവ്, പൊലീസ് സര്‍ജന്റെ വിദഗ്ധ അഭിപ്രായം തേടും', കമ്മീഷണര്‍

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സര്‍ജന്റെ വിദഗ്ധ അഭിപ്രായം തേടും. കുട്ടിക്ക് കുന്തിരിക്കത്തില്‍ നിന്ന് പരിക്കേറ്റു എന്നതിന് തെളിവുണ്ട്. എന്നാല്‍ ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് സര്‍ജന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം കേസിന്റെ സ്ഥിതി തീരുമാനിക്കാന്‍ കഴിയു എന്ന് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിലനില്‍ക്കും. സംഭവത്തില്‍ കസ്റ്റഡിയിലുള്ള ആന്റണി ടിജിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ഇന്നലെ മൈസൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ആന്റണി ടിജിനെ പൊലീസ് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കണ്ടെത്തിയത്.

ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുട്ടി കഴിഞ്ഞ് ദിവസം കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കുകയും ചെയ്തു. അപകട നില തരണം ചെയതതായി ആശുപത്രി അദികൃതര്‍ പറഞ്ഞു.

അതേസമയം രണ്ടര വയസുകാരിയുടെ സംരക്ഷം ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറഞ്ഞു. കുട്ടിക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചതായി സി.ഡബ്.ള്യൂ.സി പറയുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ