''അബ്ബാ ജാന്‍' എന്ന് വിളിക്കാത്തവർക്ക് റേഷൻ കിട്ടിയിരുന്നില്ല'; വര്‍ഗീയ പ്രസ്താവന നടത്തിയ യോഗിയ്ക്ക് എതിരെ ബിഹാറില്‍ കേസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ ബിഹാര്‍ കോടതിയില്‍ കേസ്. അബ്ബാ ജാന്‍ എന്നു വിളിക്കാത്തവര്‍ക്ക് 2017 വരെ യു പിയില്‍ റേഷന്‍ കിട്ടിയിരുന്നില്ലെന്നായിരുന്നു യോഗി ആദിത്യനാഥിൻറെ പ്രസ്താവന. ഇതിനെതിരെ വലിയ  പ്രതിഷേധം ആണ് ഉയരുന്നത്.  മുസഫര്‍പുര്‍ കോടതിയില്‍ തമന്ന ഹാശ്മിയെന്നയാളാണ് മുസ്ലിം സമുദായത്തെ നിന്ദിച്ചതിന് കേസ് ഫയല്‍ ചെയ്തത്.

യു പിയിലെ ഖുഷിനഗറില്‍ നടന്ന പരിപാടിക്കിടെയാണ് യോഗിയുടെ വിവാദപ്രസ്താവന. 2017-വരെ പൊതുവിതരണ സമ്പ്രദായം ഫലപ്രദമായിരുന്നില്ലെന്ന് അവകാശപ്പെട്ട യോഗി, ‘അബ്ബാ ജാന്‍’ (മുസ്ലിങ്ങള്‍ പിതാവിനെ വിളിക്കുന്ന പേര്) എന്ന് വിളിക്കുന്നവര്‍ക്ക് മാത്രമേ റേഷന്‍ കിട്ടാറുണ്ടായിരുന്നുള്ളൂ എന്ന് ആരോപിച്ചത്.

യോഗിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും സമാജ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് രംഗത്തെത്തി. വാക്കുകള്‍ സൂക്ഷിച്ച് ഉപയാഗിക്കണമെന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ