ഇന്ത്യാ- ചൈന ഉച്ചകോടിക്ക് ഇന്ന് മഹാബലിപുരത്ത് തുടക്കമാവും

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് ഇന്ന് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. ഉച്ചകോടിയില്‍ പങ്കെടുക്കാന് ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ് ഇന്ന് ഉച്ചക്ക് 2.10ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍ റോഡിന് ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകയേന്തിയ വിദ്യാര്‍ത്ഥികളും തമിഴ് വാദ്യമേളങ്ങളും സ്വാഗതമേകും.

പ്രതിരോധവും അതിര്‍ത്തി സുരക്ഷയും പ്രധാന ചര്‍ച്ചയായേക്കാവുന്ന കൂടിക്കാഴ്ച നാളെയാണ് നടക്കുക. ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായി ചൈനയെടുത്ത നിലപാടും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

വൈകീട്ട് നാല് മണിക്ക് റോഡ് വഴി ചൈനീസ് പ്രധാനമന്ത്രി മഹാബലിപുരത്തേയ്ക്ക് യാത്ര തിരിക്കും. ഈ വഴിയില്‍ 36 സ്ഥലങ്ങളില്‍ കലാപ്രകടനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് മഹാബലിപുരത്തെ മൂന്ന് പൈതൃക കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സന്ദര്‍ശിക്കും. നാനൂറോളം കലാകാരന്മാരും വിദ്യാര്‍ത്ഥികളും ഒരുക്കുന്ന കലാവിരുന്നും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന അത്താഴ വിരുന്നിലേക്ക് രജനീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.

നാളെ രാവിലെ പത്തിന് മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് അനൗദ്യോഗിക കൂടിക്കാഴ്ച നടക്കുക. തുടര്‍ന്ന് പ്രതിനിധി ചര്‍ച്ചയും ഉണ്ടാകും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഷീ ജിന്‍ പിങ് മടങ്ങും. ഞായറാഴ്ചയാണ് ഉച്ചകോടി സമാപിക്കുക.

Latest Stories

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ മൊസാദിന് പങ്കില്ല; നിലപാട് വ്യക്തമാക്കി ഇസ്രയേല്‍

ഇന്ത്യന്‍ പരിശീലകനായാല്‍..., പ്രധാന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗംഭീര്‍, മൊത്തത്തില്‍ അലമ്പാകുമെന്ന് ഉറപ്പ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറവ് തന്നെ, ഏറ്റവും ഉയര്‍ന്ന പോളിംഗ് പശ്ചിമ ബംഗാളില്‍

പരിശീലകസ്ഥാനത്തേക്കു ഗംഭീര്‍ ഒരു മികച്ച ചോയ്‌സ്, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ടി20 ലോകകപ്പ് 2024:ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്...; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്