ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കണം;മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ഇ വി എം മെഷീനുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആക്ഷേപങ്ങള്‍ ദുരീകരിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് മുന്‍ തിരഞ്ഞെടുപ്പ കമ്മീഷണര്‍ എസ് വൈ ഖുറേഷി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സംബന്ധിച്ച് പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കപെടേണ്ടതാണ്.

അതേസമയം, വി.വിപാറ്റ്-ഇ.വി.എം സിസ്റ്റത്തില്‍ അട്ടിമറി നടക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ 22 പ്രതിപക്ഷ കക്ഷികള്‍ ഇതിന്റെ സാധുത ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇത് പിന്നീട് സുപ്രീം കോടതി വരെയെത്തി.

വി.വിപാറ്റില്‍ ക്രമക്കേടുകള്‍ നടക്കാനുള്ള സാധ്യതയില്ലെന്നും മെഷീന് വ്യത്യസ്ത കണക്കുകള്‍ കാണിക്കാന്‍ കഴിയില്ലെന്നും  ഖുറേഷി പറഞ്ഞു. എന്നാല്‍ ഇക്കാര്യം പ്രതിപക്ഷത്തെയും ജനങ്ങളെയും പൂര്‍ണമായി ബോധ്യപ്പെടുത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പു കമ്മീഷനുണ്ടെന്നും വ്യക്തമാക്കി.

ബാലറ്റിലേക്കു പോകണമെന്ന ആവശ്യത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരിച്ചുപോകാതെ വി.വിപാറ്റ് ഇ.വി.എം സിസ്റ്റം പരിഷ്‌കരിക്കുകയാണ് വേണ്ടത്-അദ്ദേഹം പറഞ്ഞു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം