'ആ 300 മൊബൈല്‍ ഉപയോഗിച്ചത് പിന്നെ മരങ്ങളായിരുന്നോ'? ബാലാകോട്ടില്‍ ആക്രമണത്തില്‍ മരിച്ചവരെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകവെ പുതിയ വാദവുമായി രാജ്‌നാഥ് സിംഗ്

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സഖ്യ എത്രയെന്നുള്ളതിനെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരവെ, പ്രതിപക്ഷ ആരോപണത്തെ തടുക്കാന്‍ കൂടുതല്‍ പേരെ രംഗത്തിറക്കി ബിജെപി. ബാലാകോട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ റോയിട്ടേഴ്, ഗാര്‍ഡിയന്‍, അള്‍ജസീറ തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അവിടെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥലവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിജസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. തുടക്കത്തില്‍ ഇതിനോട് പ്രതികരിക്കാത്ത ബിജെപി മന്ത്രിസഭാംഗങ്ങള്‍ ഇപ്പോള്‍ ഒന്നടങ്കം ആരോപണത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ആക്രമണത്തിന് മുമ്പ് ഈ മേഖലയില്‍ 300 മൊബൈല്‍ ഫോണ്‍ ആക്ടീവ് ആയിരുന്നുവെന്നും പിന്നീട് ഇതെല്ലാം നിര്‍ജ്ജീവമായെന്നുമാണ്. നാഷണല്‍ ടെക്‌നിക്കല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഈ വിവരം നല്‍കിയതെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. ഭീകരരല്ലെങ്കില്‍ മരങ്ങളായിരുന്നോ ആ ഫോണുകള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് രാജ്‌നാഥ് സിംഗ് അസമിലെ ഒരു ചടങ്ങില്‍ ചോദിച്ചത്. മനുഷ്യരെയല്ല ബാലാകോട്ടില്‍ ഇന്ത്യ ആക്രമിച്ചില്ലാതാക്കിയത് വനമേഖലയിലെ മരങ്ങളെയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

കൊതുകുകളെ ഹിറ്റടിച്ച് കൊന്നു കളഞ്ഞ നമ്മള്‍ ചത്ത കൊതുകിന്റെ എണ്ണം ചികയുകയാണൊ അതോ ഉറങ്ങാന്‍ പോവുകയാണോ എന്നാണ് മന്ത്രി വികെ സിംഗ് ചോദിച്ചത്. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍ എന്നിവരെല്ലാം മരണസംഖ്യ സംബന്ധിച്ച കണക്കില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ