വെടിവെച്ച് കൊല്ലാനായിരുന്നെങ്കില്‍ കോടതിയുടെയും നിയമത്തിന്റെയും പ്രസക്തി പിന്നെന്താണ്?; ഹൈദരാബാദ് പൊലീസിനെതിരെ മനേക ഗാന്ധി

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം കൊന്ന നാല് പ്രതികളായ ഏറ്റുമുട്ടലിനിടയില്‍ കൊലപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ തെറ്റായ കീഴ്വഴക്കത്തിനാണ് രാജ്യത്ത് പൊലീസ് തുടക്കം കുറിച്ചതെന്ന് മനേക ഗാന്ധി ആരോപിച്ചു.

“ഭയപ്പെടുത്തുന്ന കാര്യമാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ളതു പോലെ ആളുകളെ കൊല്ലാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനാവില്ല.വിചാരണക്ക് മുമ്പ് പ്രതികളെ കൊല്ലുകയാണെങ്കില്‍ കോടതിയും പൊലീസും നിയമവും പിന്നെന്തിനാണിവിടെ? അങ്ങനെയെങ്കില്‍ തോക്കെടുത്ത് ആര്‍ക്കും ആരെ വേണമെങ്കിലും വെടിവെച്ച് കൊല്ലാമല്ലോ? മനേക പറഞ്ഞു

കഴിഞ്ഞ മാസം 26- കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തി. “”അവര്‍ (പ്രതികള്‍) പോലീസില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കുകയും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു … ഇത് തടയാന്‍ പൊലീസ് വെടിവച്ചു. ഇതില്‍ നാല് പ്രതികള്‍ മരിച്ചു,”” ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

ഏറ്റമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മരിച്ച നാല് പ്രതികള്‍ റിമാന്‍ഡിലായിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...